ദിലീപ് നിരവധി നടീനടന്മാരുടേയും ഫോണുകള്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ബൈജു കൊട്ടാരക്കര.
ക്രൈംബ്രാഞ്ചിന് ഈ വിവരം ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നുണ്ട്. മലയാള സിനിമാ മേഖലയെ ശുദ്ധീകരിക്കണമെന്ന് ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു.
പണി അറിയുന്നവര്‍ സിനിമയില്‍ വരട്ടെ, അല്ലാതെ പെണ്ണ് പിടിക്കുന്നവനും പെണ്ണിന് ക്വട്ടേഷന്‍ കൊടുക്കുന്നവരും ഹവാല ഇടപാടുകാര്‍ക്കും മാത്രമായി സിനിമാ മേഖലയെ വിട്ടുകൊടുക്കരുതെന്നുമാണ് ബൈജു പറയുന്നത്.
ദിലീപ് പല സമയങ്ങളിലും പലരുടെയും ഫോണുകള്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് ഹാക്ക് ചെയ്തിട്ടുണ്ട്.
ഈ വിവരങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്. ഇതില്‍ നടന്മാരുടെയും നടിമാരുടെയും ഫോണുകളുണ്ട്’ എന്നാണ് ഒരു ചാനലിനോട് ബൈജു കൊട്ടാരക്കര പറഞ്ഞത്.
മലയാള സിനിമയില്‍ ഒരു അധോലോകമുണ്ട്. സിനിമാ മേഖലയില്‍ ഹവാല പണത്തിന്റെ ഇടപാടും കള്ളപ്പണത്തിന്റെ ഇടപാടും എന്ത് വൃത്തികേടും കാണിച്ചു കൂട്ടുന്ന ഒരുവിഭാഗം ഉണ്ട്.
അവരുടെ കൈയില്‍ നിന്ന് സിനിമ അങ്ങോട്ടോ ഇങ്ങോട്ടോ പോകാന്‍ അവര്‍ സമ്മതിക്കില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
സിനിമയെ നിയന്ത്രിക്കുന്നത് അവര്‍ തന്നെയാണ്. എതിര്‍ക്കുന്നവരെ അവര്‍ പൂര്‍ണമായും മാറ്റി നിര്‍ത്തുമെന്നും ബൈജു പറയുന്നു.
‘ഞാനും വിനയനുമൊക്കെ അതിന് ഇരകളാണ്, പല നടിമാരും ഇത്തരത്തില്‍ ഇരകളായിട്ടുണ്ട്’.
എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ നമ്മള് സിനിമയില്‍ ഉണ്ടാകില്ല. അവര്‍ കൂട്ടത്തോടെ ആക്രമിക്കുമെന്നും ബൈജു പറയുന്നു.
ദിലീപിന് ഗുല്‍ഷനുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങള്‍ ദേശീയ ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു
മാന്യന്മാരായ പല നടന്മാരും ഗുല്‍ഷന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു അന്താരാഷ്ട്ര കുറ്റവാളിയുടെ കൂട്ടാളിയ്ക്കൊപ്പമാണ് എന്ന് അവര്‍ ഓര്‍ക്കുന്നില്ലെന്നും ബൈജു പറഞ്ഞു. എല്ലാ കാര്യത്തിലും വ്യക്തമായ അന്വേഷണം നടക്കണമെന്നും ബൈജു പറയുന്നുണ്ട്.
പണമുണ്ടെങ്കില്‍ എന്ത് വൃത്തികേടും കാണിച്ചുകൂട്ടാമെന്ന അവസ്ഥയാണെന്നും മലയാള സിനിമ തകരാതിരിക്കാന്‍ കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കണമെന്നും ബൈജു പറയുന്നു.
അത് ഏത് കാവ്യനീതിയാണെങ്കിലും പേട്ടനാണെങ്കിലും ശരി, എങ്കില്‍ മാത്രമേ മലയാള സിനിമയ്ക്ക് നീതി ലഭിക്കൂ,’ എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.