ഞാന്‍ എല്ലാം തുറന്നു പറഞ്ഞാല്‍ പലരുടെയും മുഖംമൂടി പിച്ചിച്ചീന്തപ്പെടും; പിന്നെ പല പ്രമുഖരും പുറത്തിറങ്ങി നടക്കാന്‍ പാടുപെടും; വെളിപ്പെടുത്തലുമായി ബൈജു കൊട്ടാരക്കര

താന്‍ എല്ലാം തുറന്നുപറഞ്ഞാല്‍ മലയാള സിനിമയിലെ പലരും തലവഴി മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് ബൈജു കൊട്ടാരക്കര. സിനിമയ്ക്കു വേണ്ടി മാമാപ്പണി ചെയ്യുന്നവരുടെ മുഖംമൂടി വലിച്ചുകീറാന്‍ താനൊരുക്കമാണെന്നും തടയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. അപവാദ പ്രചരണം കൊണ്ടും വ്യക്തിഹത്യ കൊണ്ടും എന്നേ മുട്ടു കുത്തിക്കാം എന്ന് ആരും മോഹിക്കേണ്ട. പറയാനുള്ളത് പറയും ചെയ്യാനുള്ളത് ചെയ്യും. കറതീര്‍ന്ന കമ്മ്യൂണിസ്റ്റാ, അല്ലാതെ അപ്പക്കാണുന്നവനെ അപ്പ എന്നു വിളിക്കുന്നവനല്ല എന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ജാമ്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കു എടുക്കുമ്പോള്‍ സഹതാപരംഗം ഉണ്ടാക്കാന്‍ ഒരു ലോബി രംഗത്ത് എത്തുന്നതു പതിവാണ്. ഇത്തവണയും ഈ വിഭാഗക്കാര്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. എല്ലാക്കുഴപ്പവും മഞ്ജു വാര്യര്‍ മൂലമുണ്ടായതാണ് എന്നു വരുത്തി തീര്‍ക്കുകയാണ് ഇവരുടെ ലക്ഷ്യം. ഐജി ബി സന്ധ്യക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം ഇതിന്റെ ആദ്യ പടിയാണ് എന്നും ബൈജു കൊട്ടാരക്കര പറയുന്നു. സന്ധ്യയും മഞ്ജുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചുള്ള പ്രചരണം ഇതിന്റെ ഭാഗമാണ്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ ശബ്ദിച്ചവരെ നിശബ്ദരാക്കാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങിട്ടുണ്ട് എന്നും മുന്‍ എസ്പിയും താനും അഭിഭാഷകനും അടങ്ങുന്നവരെ ഇല്ലാതാക്കാന്‍ വരെ ശ്രമം തുടങ്ങിട്ടുണ്ട് എന്നും ബൈജു കൊട്ടാരക്കര പറയുന്നു.

 

Related posts