തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിംകുമാറിനെതിരേ സംവിധായകൻ ബൈജു കൊട്ടാരക്കര. ആ സംഭവത്തിനു ശേഷം മാനസികമായി തകർന്നിരിക്കുന്ന നടിയേക്കുറിച്ച് മോശമായി എഴുതിയ സലിംകുമാർ മനസിനു കുഷ്ഠം ബാധിച്ച ശുംഭനാണ്. അൽപ്പമെങ്കിലും മനസാക്ഷിയോ ധാർമികതയോ ഉണ്ടെങ്കിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പെണ്‍കുട്ടിയോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയോട് മാപ്പു പറയണം..! നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ പിന്തുണച്ച് നടിക്കെതിരേ മോശമായി എഴുതിയ സലിംകുമാർ മനസിനു കുഷ്ഠം ബാധിച്ച ശുംഭനെന്ന് ബൈജു കൊട്ടാരക്കര
