കോട്ടയം: കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ആറു മാസം കോട്ടയം ജയിലില്‍ കഴിഞ്ഞപ്പോള്‍ ജാമ്യത്തിലിറങ്ങാന്‍ ആരും സഹായിക്കാനില്ലാതിരുന്ന അമിതിനു പുറത്തിറങ്ങാന്‍ സൗകര്യം ചെയ്തത് ജയിലില്‍ ഒപ്പമുണ്ടായിരുന്ന കല്ലറ സ്വദേശിയാണ്.
ജാമ്യത്തിന് ആളെ ഏര്‍പ്പാടാക്കിയതും ഇയാളാണ്. ഇയാള്‍ ഏര്‍പ്പാടാക്കിയ രണ്ടു സ്ത്രീകളാണ് ജാമ്യക്കാരായി കോടതിയില്‍ എത്തിയത്. പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും സ്ത്രീകള്‍ക്ക് അമിതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയില്ല. 5,000 രൂപ വീതം വാങ്ങിയാണ് സ്ത്രീകള്‍ ജാമ്യം നിന്നത്.
കോട്ടയം കേന്ദ്രീകരിച്ചു കേസുകളില്‍ ജയിലില്‍ കഴിയുന്നപ്രതികള്ക്ക് ജാമ്യത്തിന് സഹായിക്കുന്ന സ്ത്രീകളും ഏതാനും അഭിഭാഷകരുമുണ്ട്. 5,000 രൂപ മുതല്‍ 10,000 രൂപ വരെ പ്രതിഫലം വാങ്ങിയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറയുന്നു.
ഇത്തരത്തില്‍ കൂടുതലായി പുറത്തിറക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ്. ഈ സംഘത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.