സംവിധായകന് ബാലാജി മോഹനും നടി ധന്യ ബാലകൃഷ്ണനും തമ്മിലുള്ള രഹസ്യ വിവാഹം ഒരു വര്‍ഷത്തിനു ശേഷം അടുത്തിടെയാണ് വെളിപ്പെട്ടത്.
ധന്യ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പിന്നാലെ സ്ഥിരീകരണവുമായി ബാലാജിയും രംഗത്തെത്തി. ബാലാജി മോഹന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഒരു വര്‍ഷത്തോളം രഹസ്യമായി സൂക്ഷിച്ച വിവാഹ വിവരം പരസ്യമാക്കിയത്.
തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ അഭിനയിച്ച നടിയാണ് ധന്യ ബാലകൃഷ്ണ. ലൗ ആക്ഷന്‍ ഡ്രാമ പോലുള്ള ചിത്രത്തിലൂടെ മലയാളിക്കും സുപരിചിത.
ബാലാജിയും ധന്യയും രഹസ്യമായി വിവാഹം ചെയ്തുവെന്ന് ടെലിവിഷന്‍ താരം കല്‍പിക ഗണേശിന്റെ ആരോപണം വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.
ബാലാജി മോഹന്റെ രണ്ടാം വിവാഹം ആണിത്. 2012ല്‍ അരുണയുമായി ബാലാജി വിവാഹിതന് ആയെങ്കിലും 2013ല്‍ തന്നെ അവര്‍ വേര്‍പിരിഞ്ഞിരുന്നു. ഇപ്പോഴിതാ കല്‍പികയുടെ ആരോപണത്തിന് മറുപടിയായി എത്തിയിരിക്കുകയാണ് സംവിധായകന്.
അവര്‍ പറഞ്ഞതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തിയ സംവിധായകന് തന്റെ വ്യക്തി ജീവിതത്തില്‍ കയറി ഇടപെട്ടതിന് നടിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
സംവിധായകന്റെ പരാതിയില്‍ പറയുന്നതിങ്ങനെ: മാരി, മാരി 2 തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്തിട്ടുള്ള ആളാണ് ഞാന്‍.
കഴിഞ്ഞ ജനുവരി 23ന് ഞാനും ധന്യ ബാലകൃഷ്ണയും വിവാഹിതരായി. ഏഴാം അറിവ്, രാജ റാണി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് ധന്യ.
തെലങ്കാനയില്‍ നിന്നുള്ള വെബ് സീരിസുകളില്‍ അഭിനയിക്കുന്ന നടി കല്‍പിക ഗണേഷ് ഞങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ അപകീര്‍ത്തിപ്പെടുന്ന തരത്തിലുമുള്ള വീഡിയോകള്‍ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു. മാത്രമല്ല അവരത് സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
എന്റെയും ഭാര്യയുടെയും വ്യക്തി ജീവിതത്തെ കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്ന കല്‍പികയെ അതില്‍ നിന്നും വിലക്കണമെന്നും ഇതിന് നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നും കോടതിയോട് അപേക്ഷിക്കുന്നു.
തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി കല്‍പികയെ ബാലാജിയുടെ ജീവിതത്തില്‍ ഇടപ്പെടുന്നതില്‍ നിന്നും കോടതി വിലക്കി. ജനുവരി ഇരുപതിനകം ഇതിനൊരു മറുപടി നല്‍കാനുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചു.
തന്റെ ആദ്യ വിവാഹം വേര്‍പ്പെടുത്തിയ ശേഷമാണ് ധന്യയെ ബാലാജി മോഹന്‍ വിവാഹം കഴിച്ചത് എന്നാണ് വിവരം. എന്നാല്‍ വിവാഹം മറച്ചുവെക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
മലയാളത്തില്‍ ദുല്‍ഖര്‍ നസ്രിയ എന്നിവര്‍ നായിക നായകന്മാരായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രം സംവിധാനം ചെയ്തത് ബാലാജിയാണ്.
ധനുഷിന്റെ വന്‍ ഹിറ്റുകളായ മാരി, മാരി 2 എന്നീ ചിത്രങ്ങളുടെ സംവിധായകനും മറ്റാരുമല്ല. അടുത്തിടെ നടി കല്‍പിക ഗണേഷ് ഒരു വീഡിയോയില്‍ ധന്യ രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് കല്‍പിക തങ്ങളുടെ വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും പരസ്യമായി സംസാരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ധന്യയെ വിവാഹം കഴിച്ച സംവിധായകന് ബാലാജി മോഹന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിലാണ് വിവാഹം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.