വെള്ളത്തില്‍ മാത്രമായി ജീവിക്കാന്‍ സാധിക്കുമോ? മീന്‍പിടുത്തം തൊഴിലാക്കിയ ഒരു ജനവിഭാഗം; അത്ഭുതപ്പെടുത്തുന്ന ജീവിതത്തേക്കുറിച്ചറിയാം

2817962B00000578-0-image-m-44_1430450449073ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുക എന്ന അവസ്ഥയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. അങ്ങനെയുമുണ്ട് ഒരു കൂട്ടര്‍. ഫിലിപ്പിന്‍സിലെ ബജാവു എന്ന രാജവംശമാണ് ഇത്തരത്തില്‍ തങ്ങളുടെ ആയുഷ്‌ക്കാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്നത്. കെട്ടുവള്ളം പോലെയുള്ള ഒരു ബോട്ടിലാണ് ഇവരുടെ താമസം. ചില വിശേഷ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇവര്‍ കരയില്‍ വരാറുള്ളു. നിപ്പാ മരത്തിന്റെ ഇലകൊണ്ടുള്ള മേല്‍ക്കൂരയാണ് ബോട്ടിനുള്ളത്. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവരുടെ കലണ്ടര്‍. വിവാഹം, മരണം, തുടങ്ങിയ അവസരങ്ങളില്‍ ഇവര്‍ക്ക് യാത്രകള്‍ നടത്തേണ്ടതായി വരും. രണ്ട് ദ്വീപുകളിലായി പരന്നുകിടക്കുന്ന ശ്മശാനത്തിലാണ് ഇവരുടെ ശവസംസ്‌കാരം നടക്കുന്നത്. മരിച്ചയാളുടെ എല്ലുകളും മറ്റും ഇവര്‍ സൂക്ഷിച്ചുവയ്ക്കും. ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചയാളുടെ ബന്ധുക്കള്‍ ശരിയായ രീതിയില്‍ വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് തങ്ങളുടെമേല്‍ കയറിപ്പറ്റുമെന്നാണ് ഇവരുടെ വിശ്വാസം.

281798A600000578-0-image-a-83_1430450755205

മീന്‍പിടുത്തമാണ് ബജാവുകളുടെ പ്രധാന തൊഴില്‍. കുടിവെള്ളം, വിറക്, ധാന്യങ്ങള്‍ എന്നിവ കരയില്‍ നിന്ന് മേടിക്കുകയാണ് പതിവ്. പകരം ഇവര്‍ മത്സ്യങ്ങള്‍ നല്‍കും. അപകടരമായ പാറക്കെട്ടുകളും, പവിഴപ്പുറ്റുകളും നിറഞ്ഞ ശക്തമായ അടിഒഴുക്കുള്ള കടലിലൂടെ പോവാന്‍ അപാരമായ കഴിവ് ഇവര്‍ക്കുണ്ട്. കടലിന്റെ ഓരോ ഭാഗത്തിനും ഓരോ പേരിട്ടാണ് ബാജാവുകള്‍ വിളിക്കുക. അതി സാഹസികമായി സ്രാവുകളെ പിടിക്കുന്നതില്‍ അപാര കഴിവുള്ളവരാണ് ഇവര്‍. ബോട്ടിനോട് ബന്ധിച്ച ചെറിയ തോണിയില്‍ ഇരുന്ന് ചൂണ്ടയിട്ട് സ്രാവിനെ കുടുക്കും. പിന്നീട് കുന്തം കൊണ്ട് കുത്തി സ്രാവിനെ അര്‍ദ്ധപ്രാണനാക്കി ബോട്ടിലെക്ക് എടുത്തിടും. സ്രാവുമായുള്ള മല്‍പിടുത്തത്തില്‍ ബോട്ടിന്റെ ചുറ്റും രക്തവര്‍ണമാകും. ചോരയുടെ മണം കിട്ടി സ്രാവുകള്‍ കൂട്ടത്തോടെ വരുന്നതിനു മുമ്പ് അവിടെ നിന്ന് രക്ഷപെടും.

2817A67200000578-0-image-a-51_1430450547559

ബജാവുകളുടെ വിവാഹചടങ്ങുകള്‍ക്കുമുണ്ട് ധാരാളം പ്രത്യേകതകള്‍. മുഖത്തു അരിപ്പൊടിയും ചുണ്ടില്‍ ചായവും വാരിപ്പൊത്തിയാണ് വധുവിനെ അലങ്കരിക്കുക. നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളില്‍ വാദ്യങ്ങളുടെ അകമ്പടിയോടെ വധൂ-വരന്മാര്‍ വരുന്നു. അതിനു ശേഷം കരയില്‍ തയ്യാറാക്കിയ മുറിയില്‍ പായയില്‍ ഇരിക്കുന്നു. പാട്ടുപാടാന്‍ വേണ്ടിയുള്ള മുറിയാണിത്. സംഗീതത്തിനനുസരിച്ചു വധൂ-വരന്മാര്‍ നൃത്തം ചെയ്യുന്നതോട് കൂടി ചടങ്ങുകള്‍ അവസാനിച്ചു. വധൂ വരന്മാര്‍ വധുവിന്റെ പിതാവിന്റെ ബോട്ടിലേക്ക് പോവുന്നതോടെ ആഘോഷം അവസാനിക്കും.
2817A07800000578-0-image-a-45_1430450500168

 

Related posts