അന്പലപ്പുഴ: ഭർത്താവിന്റെ മർദനമേറ്റ് നാലാം ഭാര്യയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാർഡ് പഞ്ചായത്ത് കോളനിയിൽ ഷീജ (36)യെയാണ് ഭർത്താവ് ഷാനവാസ് മർദിച്ചത്.
നേരത്തെ വിവാഹം കഴിച്ച ഷീജ വിവാഹമോചിതയായശേഷമാണ് ആലപ്പുഴ സ്വദേശിയായ ഷാനവാസിനെ വിവാഹം കഴിച്ചത്.
എന്നാൽ, ഷാനവാസിൽനിന്ന് സ്ഥിരമായി മർദനമേൽക്കേണ്ടി വന്ന ഷീജ ഷാനവാസിനെതിരേ പുന്നപ്ര പോലീസിലും വനിതാ സെല്ലിലും പരാതി നൽകിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞദിവസം രണ്ടു സ്ത്രീകൾ ഷാനവാസിന്റെ ഭാര്യമാരാണെന്ന് പറഞ്ഞ് വീട്ടിലെത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷീജ ഷാനവാസിന്റെ നാലാം ഭാര്യയാണെന്ന് അറിഞ്ഞത്. ഇതു ചോദ്യം ചെയ്തതിനാണ് ഷീജയെ മർദിച്ചത്.