മുസ്ലിം യുവതിയെ ജീവിത സഖിയാക്കി ബജ്റംഗ്ദൾ പ്രവർത്തകൻ. ദക്ഷിണ കന്നഡയിലെ സൂറത്ത്കൽ പ്രദേശത്തെ ബജ്റംഗ്ദൾ പ്രവർത്തകനായ പ്രശാന്ത് ഭണ്ഡാരി ആണ് ആയിഷ എന്ന മുസ്ലിം യുവതിയെ വിവാഹം ചെയ്തത്. ബജ്റംഗ്ദൾ പ്രവർത്തകർ ഇരുവരുടേയും വിവാഹം വൻ ആഘോഷമാക്കി.
ആയിഷയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും തങ്ങളുടെ വിവാഹം നടത്തി തരണമെന്നുമുള്ള ആവശ്യവുമായി യുവാവ് പെൺകുട്ടിയുടെ കുടുംബത്തെ പോയി കണ്ടിരുന്നു. തുടർന്ന് ഇവർ ഒളിച്ചോടി വിവാഹിതാരാവുകയായിരുന്നു.
മകളെ കാണാനില്ലെന്ന് ചൂണ്ടികാണിച്ച് ആയിഷയുടെ കുടുംബം പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ ഡിസംബർ എട്ടിന് ഇരുവരുടേയും വിവാഹം കഴിഞ്ഞെന്നുള്ള വിവരങ്ങൾ പുറത്തുവന്നു.
ലൗജിഹാദ് വിഷയം ഉയർത്തി ബജ്റംഗ്ദൾ നടത്തിയ പരിപാടികളുടെ മുൻനിര നേതാവായിരുന്നു പ്രശാന്ത്. ഇയാൾ സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ട്. ഹിന്ദുത്വ സംഘടന പ്രവർത്തകർഇരുവരും വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടോകൾ പ്രചരിപ്പിച്ച് വലിയ ആഘോഷമാണ് നടത്തുന്നത്.