കോട്ടയം: ബേക്കര്‍ മെമോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മോഷണം നടത്തിയ രണ്ടു പേരെ പോലീസ് പിടികൂടി. കൊല്ലം സ്വദേശികളായ വിനോജ് (44), സുധി ദാസ് (54) എന്നിവരെ വെസ്റ്റ് പോലീസ് സംഘം കൊല്ലത്ത് എത്തിയാണു പിടികൂടിയത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ കുടുക്കകളില്‍ ശേഖരിച്ചുവച്ചിരുന്ന പണം, രണ്ട് ഡിജിറ്റല്‍ കാമറ, നിരീക്ഷണ കാമറകളുടെ രണ്ട് ഡിവിആര്‍ യൂണിറ്റുകള്‍, അധ്യാപകരുടെ ബാഗുകള്‍ എന്നിവയായിരുന്നു മോഷണം പോയത്. ഇവയെല്ലാം കണ്ടെടുത്തു.
മോഷ്ടാക്കള്‍ സ്കൂള്‍ വളപ്പിലെ കിണറ്റില്‍ ഉപേക്ഷിച്ച നിരീക്ഷണ കാമറയുടെ ഡിവിആര്‍ നേരത്തെ കണ്ടെത്തിയിരുന്നു. അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും പോലീസും ചേര്‍ന്നാണ് സ്കൂളിലും കിണറ്റിലും പരിശോധന നടത്തിയത്.
ജില്ലയിലെ മറ്റു പല സ്കൂളുകളിലും നടന്ന മോഷണത്തില്‍ ഇവര്‍ക്കു പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ചോദ്യം ചെയ്തുവരികയാണെന്നു പോലീസ് പറഞ്ഞു.