കാട്ടാക്കട : ബൈക്കിലെത്തിയ മൂന്നംഗ സംഘം ബേക്കറി കുത്തിത്തുറന്ന് സാധനങ്ങൾ പുറത്തു വാരിയിട്ട് തീവച്ചു.
ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ ഐത്തിയൂർ നെല്ലിവിളാകത്ത് വീട്ടിൽ അനിയുടെ മഹാലക്ഷ്മി ബേക്കറിയിലാണ് ആക്രമണമുണ്ടായത്.
സാധനങ്ങൾ പുറത്തേയ്ക്ക് വലിച്ചെറിയുന്ന ശബ്ദം കേട്ട് സമീപവാസികൾ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ബേക്കറിക്ക് സമീപത്ത് നിന്ന് തീ പടർന്ന് പിടിക്കുന്നത് കണ്ടതിനെ തുടർന്ന് ബേക്കറി ഉടമ അനിയേയും അഗ്നിശമനശേനയേയും വിവരമറിയിക്കകയായിരുന്നു.
നാട്ടുകാർ സംഭവ സ്ഥലത്തേയ്ക്ക് ഓടിയെത്തിയപ്പോഴേയ്ക്കും മൂന്ന് പേർ ബൈക്കിൽ കയറി പോകുന്നത് കണ്ടതായി ദ്യക്സാക്ഷികൾ പറഞ്ഞു.
കഴിഞ്ഞ 30 വർഷമായി ഇവിടെ ബേക്കറി നടത്തുന്നുണ്ടെന്നും ആരുമായും ഒരു പ്രശ്നമില്ലെന്നും ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ബേക്കറി ഉടമ അനി പറഞ്ഞു.
ബാലരാമപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചെന്നും പ്രതികളെ കുറിച്ചുള്ള വിരങ്ങളൊന്നു ലഭ്യമായിട്ടില്ലന്നും പോലീസ് പറഞ്ഞു.
വ്യക്തി വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.