യുഎസിലെ ഒരു ബേക്കറി ഉടമ തങ്ങളുടെ ഉപഭോക്താക്കളോട് അവരുടെ കുക്കികൾ ശ്രദ്ധയോടെ കഴിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം കുക്കിയുടെ രുചി നന്നായി ആസ്വദിക്കാൻ കഴിയും എന്നതു മാത്രമല്ല വിലയേറിയ ഒരു വജ്രവും അതിൽ അടങ്ങിയിട്ടുണ്ടെന്നതാണ്.
വെള്ളിയാഴ്ച ബേക്കറിയിൽ കുക്കികൾ പാകം ചെയ്തതിന് ശേഷമാണ് വിവാഹനിശ്ചയ മോതിരത്തിൻ്റെ മധ്യത്തിലുള്ള വജ്രം നഷ്ടപ്പെട്ടതായി ബേക്കറി ഉടമയുടെ ശ്രദ്ധയിൽപ്പെടുന്നത്.
ലീവൻവർത്തിലെ സിസ് സ്വീറ്റ്സ് കുക്കീസ് & കഫേയുടെ ഉടമ ഡോൺ സിസ് മൺറോയാണ് 36 വർഷമായി താൻ ധരിച്ചിരുന്ന മോതിരത്തിൽ നിന്ന് ഒരു വജ്രം നഷ്ടപ്പെട്ടതിനെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.
തുടർന്ന് ബേക്കറി ഉടമ തൻ്റെ മോതിരത്തിൻ്റെ ഫോട്ടോ ഷെയർ ചെയ്യുകയും ഫെയ്സ്ബുക്ക് പോസ്റ്റിൽ സംഭവം അറിയിക്കുകയും ചെയ്തു. ബേക്കറിയുടെ ഔദ്യോഗിക പേജിലൂടെയാണ് അവർ കാര്യങ്ങൾ ഉപഭോക്താക്കളോട് പങ്കുവച്ചത്.