ഇഷ്ടമില്ലാത്ത ജോലി കഷ്ടപ്പെട്ട് ഇഷ്ട്ടപ്പെട്ട് ചെയ്യുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ മനസ് നിറഞ്ഞ് വളരെ സംതൃപ്തിയോടെ തുശ്ചമായ ശന്പളമായാലും അതിൽ ആനന്ദം കണ്ടെത്തുന്നവരും ഉണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ജോലിക്കഥയും ജോലിക്കാരിയുമാണ് വാർത്തകളിൽ നിറഞ്ഞ് നിലൽക്കുന്നത്.
ഒന്നര ലക്ഷം മാസ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് തന്റെ സ്വപ്ന മേഖലയായ ബേക്കിംഗിലേക്ക് തിരിഞ്ഞിരിക്കുകയാണ് അസ്മിത എന്ന യുവതി. ബ്ലൂബറിവച്ച് അലങ്കരിച്ച ഒരു കപ്പ് കേക്കിന്റെ ചിത്രം പങ്കുവച്ച് കൊണ്ട് യുവതിയുടെ ഭർത്താവ് സാഗർ തന്നെ പോസ്റ്റ് പങ്ക്വച്ചതോടെയാണ് അസ്മിതയെ കുറിച്ച് ലോകം അറിഞ്ഞത്.
ഇത് ഉണ്ടാക്കാന്‍ വേണ്ടി എന്റെ ഭാര്യ മാസം ഒന്നര ലക്ഷം രൂപ ശമ്പമുള്ള ജോലി ഉപേക്ഷിച്ചു. ദൈവത്തിന് നന്ദി. അവൾക്ക് അതിന് കഴിഞ്ഞു.’ എന്നാണ് സാഗറിന്റെ കുറിപ്പ്. അസ്മിതയുടെ തീരുമാനത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിനന്ദിച്ചു. ചിലര്‍ സ്വന്തം സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകാനുള്ള അസ്മിതയുടെ തീരുമാനത്തെ അംഗീകരിച്ചു.