കൊയിലാണ്ടി: തുടർച്ചയായ 24 മണിക്കൂർ മാരത്തോണ്‍ ക്ലാസ്സിനൊരുങ്ങി ബക്കർ കൊയിലാണ്ടി ശ്രദ്ധേയനാകുന്നു. ഒക്ടോബർ ഒന്നിന് രാവിലെ എട്ടുമുതൽ കൊയിലാണ്ടി ഐസിഎസ് സ്കുളിൽ നടക്കുന്ന ക്ലാസ് ഗാന്ധിജയന്തി ദിനത്തിൽ രാവിലെ എട്ടിന് അവസാനിക്കും. ഉദ്യോഗാർഥികൾക്ക് അവരവരുടെ സൗകര്യത്തിനനുസരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
മുൻ രാഷ്ട്രപതി ഡോ: എ.പി.ജെ. അബ്ദുൾകലാമിനുള്ള സമർപ്പണമായാണ് മാരത്തോണ്‍ ക്ലാസ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൊയിലാണ്ടിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓരോ മൂന്നുമണിക്കൂർ കൂടുന്പോൾ 15 മിനിറ്റും, ആറു മണിക്കൂർ കൂടുന്പോൾ 30 മിനിറ്റും ബ്രേക്ക് നൽകിയാണ് ക്ലാസ് നയിക്കുക. കേരളത്തിലെ ആദ്യ സംരംഭത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നതെന്ന് ബക്കർ പറഞ്ഞു.
കേരളത്തിലെ വിവിധ ജില്ലകളിൽ 1200ൽപ്പരം വേദികളിൽ ക്ലാസ് നയിച്ചിട്ടുള്ള ബക്കർ വിവിധ വിദേശരാജ്യങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വംകൊടുക്കാൻ തയാറായിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിൽ നടത്തിയിട്ടുള്ള മികച്ച ഇടപെടലിന് നിരവധി അവാർഡുകൾ നേടിയ ബക്കർ അടുത്ത ഘട്ടത്തിൽ 48 മണിക്കൂറും തുടർന്ന് വിവിധ ഘട്ടങ്ങളിലായി ദിവസങ്ങളോളം ക്ലാസിന് നേതൃത്വം നൽകി ഗിന്നസ്ബുക്കിൽ ഇടംനേടാനുള്ള ശ്രമത്തിലാണ്. ഫോണ്‍: 7012500678.