തിരുവനന്തപുരം: ബലിപ്പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ബലിപ്പെരുന്നാളിന് നാളെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് പെരുന്നാൾ മറ്റന്നാൾ ആണെന്നു തീരുമാനം വന്ന സാഹചര്യത്തിലാണ് അന്നേ ദിവസംകൂടി അവധി പ്രഖ്യാപിച്ചത്. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് പെരുന്നാള്‍.
ബലിപ്പെരുന്നാളിന്‍റെ അവധി മറ്റന്നാൾ കൂടി പ്രഖ്യാപിക്കണമെന്ന് വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതും കണക്കിലെടുത്താണ് തീരുമാനം.
കേരളത്തില്‍ ബലിപ്പെരുന്നാള്‍ മറ്റന്നാൾ; രണ്ടു ദിവസം പൊതുഅവധി
