ഞാൻ ആരും കാണാതെ കരയാറുണ്ട്. ചില സമയം അറിയാതെ കരച്ചിൽ വരും. ഞാൻ ജീവിക്കുന്ന ഈ ജീവിതം വളരെ കഷ്ടമാണ്. ഒറ്റപ്പെടലാണ് ജീവിതത്തിലെ ഏറ്റവും വലിയ ദ്രോഹം. 20 വർഷമായി ഞാൻ ഒറ്റപ്പെട്ടാണ് ജീവിക്കുന്നത്.
നിറയെ പേർ ചുറ്റും ഉണ്ടെങ്കിൽ തനിച്ചെന്നു തോന്നിയാൽ നിങ്ങൾ തനിച്ച് ആണ്. ഇതൊരു സൈഡ്. പക്ഷെ എത്ര പേരെ എനിക്കു സഹായിക്കാൻ സാധിച്ചിട്ടുണ്ട്. ഞാൻ ദൈവത്തിന്റെ മകനാണ്. രാഷ്ട്രീയത്തിലേക്ക് എന്നെ ചിലർ ക്ഷണിച്ചിരുന്നു.
എന്നാൽ എനിക്കു പോകാൻ താത്പര്യമില്ല. കാരണം ഞാൻ ചിലപ്പോൾ ചീത്തയായാലോ. മതത്തിന്റെയും പാർട്ടിയുടെയും പേരു പറഞ്ഞു പലരും എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഞങ്ങളുടെ സമുദായമാണു നിങ്ങളാരാണ് അവർക്കു വേണ്ടി സഹായം ചെയ്യാൻ എന്നു ചോദിച്ചിട്ടുണ്ട്.
ഇവിടെ മനുഷ്യൻ എന്ന ജാതിയേ ഉള്ളൂ. നന്മ ചെയ്യുന്ന ഒരുത്തനെ തടയാൻ ആർക്കും സാധിക്കില്ല.
ബാലയുടെ നാൽപ്പത്തിയൊന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചതിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് ബാല പിറന്നാൾ ആഘോഷിച്ചത്. ‘ഇന്ന് ഈ പിറന്നാൾ തന്ന ദൈവത്തിന് നന്ദി പറയുന്നു.
എന്റെ കമ്മിറ്റ്മെന്റ്സ് എല്ലാം ദൈവത്തോട് മാത്രമാണ്. എല്ലാവരും നന്നായി ഇരിക്കണം. ദൈവത്തെ ആത്മാർത്ഥമായി സ്നേഹിച്ചാൽ നിങ്ങൾ അമ്പലത്തിൽ പോകേണ്ട ആവശ്യമില്ല. നിങ്ങളുടെ ഹൃദയത്തിൽ ദൈവം വന്ന് നിൽക്കും നിങ്ങളെ സ്നേഹിക്കുന്നവർ നിങ്ങൾക്ക് ചുറ്റും നിൽക്കും.’ എന്ന് ബാല പറഞ്ഞു.
എപ്പോഴും ചിരിയും ആത്മവിശ്വാസവും നിറയുന്ന മുഖത്തോടെ സമൂഹമാധ്യമങ്ങളിൽ കാണാൻ കഴിയുന്ന വ്യക്തിയാണ് നടൻ ബാല. ജീവിച്ചിരിക്കുന്ന കാലമത്രയും ആർക്കെങ്കിലുമൊക്കെ നന്മ ചെയ്യണമെന്നാണ് ബാലയുടെ തത്വം. നമ്മളെ കൊണ്ട് സാധിക്കുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കണം എന്നാണ് ബാല പറയുന്നത്.