കൊച്ചി: വലയിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ബാലഭാസ്കറിന്റെ അച്ഛൻ കെ.സി. ഉണ്ണി കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. മകന്റെ മരണത്തിൽ ചില സംശയങ്ങൾ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ടെന്ന് ബാലഭാസ്കറിന്റെ അച്ഛൻ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 25-നു തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറും മകളും മരിച്ചു.