ഒരുപാട് പേര് നല്ല നല്ല കമന്റുകള്‍ പറയുന്നുണ്ട്. എപ്പോഴും സന്തോഷമായി, സ്ട്രസ് ഇല്ലാത്ത ലൈഫ് ആയിരിക്കണമെന്നും പറയാറുണ്ട്. പക്ഷെ ആര്‍ക്കാണ് ജീവിതത്തില്‍ പ്രശ്നങ്ങളില്ലാത്തത്. എല്ലാവര്ക്കും പ്രശ്നങ്ങളും ടെന്‍ഷനുമുണ്ട് എന്ന് ബാല.
‘ടെന്‍ഷനടിക്കാനുള്ള പ്രശ്നങ്ങള്‍ എനിക്കും ഉണ്ടായിരുന്നു. ചില ലോസ് സംഭവിച്ചു. പക്ഷെ എന്തായിരുന്നു പ്രശ്നമെന്ന് ഞാന്‍ പറയുന്നില്ല. ഇത്രയേറെ പ്രഷറൊക്കെ ഉണ്ടെങ്കിലും വീട്ടില്‍ വരുമ്പോള്‍ നല്ല ഭക്ഷണവും സ്നേഹവും ലഭിച്ചാല്‍ ഈ ലോകത്തുള്ള ഒരു പ്രശ്നവും വലുതായി തോന്നുകയില്ല.
പ്രശ്നങ്ങള്‍ കല്ല് പോലെയാണ്. അടുത്ത് വച്ചാല്‍ വലിയ കല്ലായി തോന്നും. ദൂരെ വച്ചാല്‍ ഒരു പ്രശ്നമായി തോന്നുകയില്ല. അതുകൊണ്ടുതന്നെ നല്ല ഭക്ഷണം കഴിക്കണം. കോകില തന്നെ വിളമ്പി തരാന്‍ വാശിപിടിക്കുന്നതിന് ഒരു കാരണമുണ്ട്. തമിഴ്നാട്ടില്‍ അങ്ങനൊരു വിശ്വാസമുണ്ട്. കടമയ്ക്കുവേണ്ടിയല്ലാതെ ഭക്ഷണം ഉണ്ടാക്കി വിളമ്പി കൊടുക്കുകയാണെങ്കില്‍ ആയുസ് കൂടുമത്രെ’ ബാല പറഞ്ഞു.