ഞങ്ങളെക്കുറിച്ച് നെഗറ്റീവ് കമന്റുകള്‍ എഴുതുന്നവര്‍ പോക്കറ്റില്‍നിന്ന് ഒരു പത്തുരൂപ എടുത്ത് പാവപ്പെട്ടവർക്ക് കൊടുക്ക്. എന്നെ മോശം പറഞ്ഞോ.
പക്ഷേ ഈ കോവിഡ് സമയത്ത് കഷ്ടപ്പെട്ട് സന്പാദിക്കുന്ന പൈസയില്‍ നിന്ന് കുറച്ച് ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യ്. എന്നിട്ട് നമുക്ക് സംസാരിക്കാം
. മറ്റുള്ളവരുടെ കുടുംബത്തക്കുറിച്ച് മോശമായി സംസാരിക്കാന്‍ എന്ത് എളുപ്പമാണല്ലേ? നാലുപേര്‍ക്ക് നന്മ ചെയ്യ്. എന്റെ അടുത്തും കുറച്ച് തെളിവുകള്‍ ഉണ്ട്.
പക്ഷെ അതൊന്നും വേണ്ട എന്ന് കരുതി പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ് ഞാന്‍. പക്ഷേ പലരും എന്നെ വിളിച്ച് ഭയങ്കരമായി ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.
അതുപോലെതന്നെ ഞാനോ എലിസബത്തോ മതം മാറുന്നുണ്ടോ എന്ന ചോദിച്ച് മെസേജുകള്‍ വരുന്നു. ഞങ്ങള്‍ക്ക് മതമില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുള്ളതാണ്. ആളുകളെ സ്നേഹിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് അറിയൂ. –ബാല