കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന നടൻ ബാലയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുറുചുറുക്കോടെ ആരോഗ്യം വീണ്ടെടുത്ത് മിടുക്കനായാണ് ബാലയെ വീഡിയോയിൽ കാണാൻ കഴിയുക. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നും നല്ല പടങ്ങൾ ചെയ്യണമെന്നും ബാല പറയുന്നു.
<i>ഏകദേശം രണ്ട് മാസമായി ഇങ്ങനെ വന്ന് സംസാരിച്ചിട്ട്. നിങ്ങളുടെ എല്ലാവരുടെയും ആത്മാർഥമായ പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ട് വീണ്ടും ഒരു പുതിയ ജീവിതം മുന്നോട്ട് പോവുകയാണ്.
എന്നെ സംബന്ധിച്ചിടത്തോളം ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യം സ്നേഹമാണ്. അത് ഞാൻ അറിഞ്ഞത് ലക്ഷക്കണക്കിന് പേരിലൂടെ എന്റെ ജന്മദിനത്തിനാണ്. അന്ന് എനിക്ക് നാൽപത് വയസ്സ് ആകുകയായിരുന്നു. എന്റെ നാൽപതാം വയസ്സിൽ ആ നാലാം തീയതിയാണ് ഇത്രയും ലക്ഷം ആളുകൾ എന്നെ സ്നേഹിക്കുന്നു എന്ന് അറിയുന്നത്.
<iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FActorBalaOfficial%2Fvideos%2F104961999259768%2F&show_text=false&width=560&t=0″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share” allowFullScreen=”true”></iframe>
ആ സ്നേഹത്തിന് നന്ദി. സമയം വലിയൊരു ഘടകമാണ്. ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ.
എന്നിരുന്നാലും അതിനേക്കാളുപരി നിങ്ങളുടെ പ്രാർത്ഥനകളാണ്. എനിക്ക് വേണ്ടി ഒരുപാടുപേർ പ്രാർത്ഥിച്ചു. അവിടെ ജാതിയും മതവും ഒന്നുമില്ല. ഇതിനൊക്കെ എങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.
ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്തു തന്നെ സിനിമയിൽ കാണാൻ പറ്റും. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം. ബാല പറഞ്ഞു.