കൊല്ലം :ബാലപീഡനത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന് നടപ്പിലാക്കുന്ന വിവിധ പ്രചാരണ പരിപാടികളുടെ ഭാഗമായ ജില്ലാതല ബൈക്ക് റാലി 14ന് കൊല്ലം ബീച്ചില്‍ നടത്തും. സംസ്ഥാന ബാലാവകാശ കമ്മീഷന് ഡ്രീം റൈഡ്സ് കേരളയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 400 ലധികം പേര് പങ്കെടുക്കും.
റാലിക്കും ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ കലാപരിപാടികളുടെ ഏകോപനത്തിനുമായി സംഘാടക സമിതിക്ക് രൂപം നല്കി. എ. ഡി. എം. പി. ആര്. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സമിതിയെ തിരഞ്ഞെടുത്തത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ.കെ.പി സജിനാഥ്, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ജി. പ്രസന്നകുമാരി, വനിതാസെല്‍ സബ് ഇന്‍സ്പെക്ടര്‍ വസന്തകുമാരി, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, ഡ്രീം റൈഡ്സ് കേരള പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.