ചവറ: വിവാഹവാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. പന്മന കൊല്ലകവടക്കുംതല മനേഷ്ഭവനില്‍ മനോജ് (24) ആണ് പിടിയിലായത്. പെണ്‍കുട്ടിയുമായി ഇയാള്‍ അടുത്തിടെ മുങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെതുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ പെണ്‍കുട്ടി വീട്ടിലെത്തി. പീഡിപ്പിച്ചതായുള്ള കുട്ടിയുടെ മൊഴിയുടെ അടി സ്ഥാനത്തില്‍ചവറപോലീസ് കേസെടുക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി യുവാവ് ഒളിച്ചോടി; അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടി വീട്ടില്‍ തിരികെയെത്തി; പീഡിപ്പിച്ചെന്ന മൊഴിയില്‍ യുവാവിനെ അറസ്റ്റു ചെയ്തു
