അഭിനയ മികവുകൊണ്ട് ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് നടന് പൃഥിരാജ്. എങ്കിലും അഹങ്കാരി എന്നൊരു വിളിപ്പേര് സിനിമയില്‍ എത്തിയ കാലംതൊട്ടേ പൃഥിരാജിനുണ്ട്. ഏത് വിഷയത്തെ സംബന്ധിച്ച കാര്യമായാലും സ്വന്തം അഭിപ്രായം വ്യക്തമാക്കേണ്ട അവസരം വന്നാല്‍ മുഖം നോക്കാതെ മറുപടിയും അഭിപ്രായവും തുറന്നു പറയും എന്നതാണ് അങ്ങനെയൊരു പേര് പൃഥിരാജിന് ലഭിക്കാനുള്ള കാരണം.
തനിക്ക് ആരെയും സുഖിപ്പിച്ച് സംസാരിക്കാന്‍ അറിയില്ലെന്നും മനസില്‍ തോന്നുന്നത് അതേപടി പറഞ്ഞാണ് ശീലമെന്നുമാണ് അഹങ്കാരി എന്ന പേരിനെപ്പറ്റി ചോദിക്കുമ്പോള്‍ പൃഥിരാജ് പതിവായി നല്കുന്ന മറുപടി.
ഇപ്പോഴിതാ പൃഥിരാജിനെ അഹങ്കാരി എന്ന് വിളിക്കുന്നവര്‍ക്ക് കൃത്യമായ മറുപടിയുമായി നടന് ആര്യ രംഗത്തെത്തിയിരിക്കുന്നു. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കവെയാണ് പൃഥിരാജിനെ പിന്തുണച്ചുകൊണ്ട് ബാല സംസാരിച്ചത്.
ഒരുപാട് പേര് പൃഥ്വി ജാഡയാണെന്നും അഹങ്കാരിയാണെന്നും പറയുന്നത് കേട്ടിട്ടുണ്ട്. ബാല പറഞ്ഞു. എന്നാല്‍ എനിക്കറിയാവുന്ന, ഞാന്‍ മനസിലാക്കിയ പൃഥ്വിരാജ് സത്യസന്ധനും വളരെ നല്ല മനുഷ്യനുമാണ്. ‘അവന് കള്ളം പറയില്ല, സത്യങ്ങള്‍ പറയും. അതെനിക്ക് വളരെ ഇഷ്ടമാണ്.
എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം വന്നപ്പോള്‍ അവനാണ് ഒപ്പം നിന്നത്. ബാല, നീ വലിയൊരു കെണിയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം’ എന്ന് എന്നോട് പറഞ്ഞു. പിന്നീട് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അതുപോലെയൊക്കെ സംഭവിച്ചു. ഞാന്‍ കഷ്ടപ്പെട്ടപ്പോള് എന്റെ കൂടെ നിന്ന നന്‍പനാണ് പൃഥ്വി.’ബാല പറഞ്ഞു നിര്‍ത്തി.