കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി നടൻ ബാലയ്ക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ബാലയുടെ യുട്യൂബ് ചാനലിലെ അഭിമുഖവും വൈറൽ.
മോൻസൺ തന്റെ അയൽക്കാരനും സഹോദര തുല്യനുമാണെന്ന പുകഴ്ത്തലുമായാണ് ബാലയുടെ മോൻസണുമായുള്ള അഭിമുഖം തുടങ്ങുന്നത്.
മോൻസന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് അദ്ദേഹവുമായി സൗഹൃദത്തിലായത്.
നടൻ മോഹൻലാലിന് പുരാവസ്തു കളക്ഷൻസ് വലിയ ഇഷ്ടമായതിനാൽ മോൻസനെ താനാണ് അദ്ദേഹത്തിന് പരിചയപ്പെടുത്തിക്കൊടുത്തതെന്നും ബാല പറയുന്നു.
ബാലയും സഹോദരനും പുതിയതായി നിർമിക്കുന്ന രജനികാന്ത് ചിത്രത്തിൽ തനിക്കൊരു ചെറിയ വേഷം നൽകാമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മോൻസണും വ്യക്തമാക്കുന്നുണ്ട്.
മൈസൂർ മഹാരാജാവ് നരസിംഹ വൊഡയാറുമായുള്ള സൗഹൃദത്തിൽ നിന്നാണ് തനിക്ക് പുരാവസ്തു ശേഖരമെന്ന ഭ്രമം തുടങ്ങിയതെന്നും മോൻസൺ പറയുന്നു.