കൊല്ലം: വയലിനിസ്റ്റ് ബാലഭാസ്കറിന് ആദരവർപ്പിച്ച് കൊല്ലത്ത് സംഗീത അർച്ചനനടന്നു .ബാലഭാസ്കർ കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു സംഗീതാർച്ചന .നനഞ്ഞ കണ്ണുകളോടെ ഏവരും കാതോർത്തു . ആ സംഗീത വേദിയിലെ വയലിൻ നാദത്തിൽ ബാലഭാസ്കർ പ്രിയപ്പെട്ടവർക്ക് മരണമില്ലാത്തവനായി.
ബാലഭാസ്കർ വിടവാങ്ങിയിട്ട് 5 മാസം പിന്നിടുമ്പോൾ ബലസ്മൃതി എന്ന പേരിലാണ് കൂട്ടായ്മ ഒരുങ്ങിയത്.ബാലഭാസ്കറിന്റെ ശിഷ്യനായ ബാലഗോപാലിന്റെയും അരവിന്ദ് ഹരിദാസിന്റെയും നേതൃത്വത്തിലായിരുന്നു സംഗീതാർച്ചന. സംവിധായൻ രാജീവ് അഞ്ചലും പിന്നണി ഗായകൻ അഫ്സലും ചേർന്ന് ബാലസ്മൃതി ഉദ്ഘാടനം ചെയ്തു.
കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക,അവശ കലാകാരന്മാരെ സഹായിക്കുക, കലാവാസനയുള്ള കുട്ടികൾക്ക് വിദഗ്ധ പരിശീലനവും സാമ്പത്തിക പിന്നാക്കക്കാരെ കണ്ടെത്തി പരിപോഷിപ്പിക്കുക. റോഡപകടങ്ങളിൽ പെടുന്നവരെ സഹായിക്കുകയും അതിൽ അവശത അനുഭവിക്കുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കുകയും ചെയ്യുക അപകടങ്ങളിൽ പെടുന്ന നിർധനർക്ക് സാമ്പത്തിക സഹായം എത്തിക്കുക തുടങ്ങിയ കാര്യങ്ങളും സംഘടന ലക്ഷ്യമിടുന്നു.
ബാലസ്മൃതിയുും ട്രാവൻകൂർ മെഡിക്കൽ കോളജും ചേർന്ന് നടപ്പാക്കുന്ന റോഡ് ആക്സിഡന്റ്സ് ഇൻഷുറൻസ് പദ്ധതിയുടെപ്രഖ്യാപനവം വേദിയിൽ നടന്നു. ചടങ്ങിൽ എൻ.കെ പ്രേമചന്ദ്രൻ എംപി, നൗഷാദ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.