തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സിബിഐ നുണ പരിശോധന നടത്തുന്നു. കലാഭവന്‍ സോബി, പ്രകാശന് തമ്പി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇതിനുള്ള അനുമതിക്കായി സിബിഐ കോടതിയെ സമീപിക്കും.
കലാഭവന്‍ സോബിയുടെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് സിബിഐയുടെ നിഗമനം. ബാലഭാസ്കറിന്റെ വാഹനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടു മുന്‍പ് ആക്രമിക്കപ്പെട്ടുവെന്നായിരുന്നു സോബിയുടെ വാദം. അപകടത്തിന് സാക്ഷിയായിരുന്നുവെന്നും സോബി വെളിപ്പെടുത്തിയിരുന്നു.
ഇതേ തുടര്‍ന്ന് സിബിഐ സംഘം സോബിയുമായി സംഭവ സ്ഥലത്തെത്തി തെളിവെടുത്തിരുന്നു. എന്നാല്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് സോബി പറയുന്നതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം സിബിഐ സംഘം പ്രകാശന് തമ്പിയെയും ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയിലും പൊരുത്തകേടുകളുണ്ട്. ഇതേ തുടര്‍ന്നാണ് പ്രകാശന് തമ്പിയെയും നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.