തിരുവനന്തപുരം: വയനിലിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ രഹസ്യമൊഴി ഉടൻ രേഖപ്പെടുത്തും. രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. പത്തോളം സാക്ഷികളുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം
ബാലഭാസ്കറിനെ ജ്യൂസ് കടയിൽ കണ്ടവരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. രക്ഷാപ്രവർത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും എടുക്കും. ഫോറൻസിക് റിപ്പോർട്ട് കിട്ടിയശേഷം നുണപരിശോധനയിൽ തീരുമാനം എടുക്കും.
വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം വന്നത്. അപകടമുണ്ടായ സമയത്ത് ആരാണ് കാർ ഓടിച്ചതാരെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.