എ​ന്‍റെ മ​ക​നെ കൊ​ന്ന​താ;  ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് പി​താ​വ്; ക​ള്ള​ക്ക​ട​ത്തു സം​ഘ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​ത് ക്രൈം ​ബ്രാ​ഞ്ചും സി​ബി​ഐ​യും

തി​രു​വ​ന​ന്ത​പു​രം : വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ആ​വ​ർ​ത്തി​ച്ചു പി​താ​വ് ഉ​ണ്ണി. ക​ള്ള​ക്ക​ട​ത്തു സം​ഘ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​ത് ക്രൈം ​ബ്രാ​ഞ്ചും സി​ബി​ഐ​യും ആ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ബാ​ല​ഭാ​സ്ക​റി​ന്‍റെ ഡ്രൈ​വ​ർ അ​ർ​ജു​ൻ ക​ഴി​ഞ്ഞ ദി​വ​സം ക​ള്ള​ക്ക​ട​ത്തു കേ​സി​ൽ പി​ടി​ലാ​യ​ത് സ​ത്യം പു​റ​ത്ത് വ​രാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബാ​ല​ഭാ​സ്ക​റി​നന്‍റെ മ​ര​ണ​ത്തി​ൽ അ​ർ​ജു​ന് പ​ങ്കു​ണ്ടെ​ന്ന സം​ശ​യം അ​ന്ന് ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണെന്നും ത​ങ്ങ​ളു​ടെ വാ​ദം ശ​രി​യെ​ന്ന് തെ​ളി​ഞ്ഞതായും അദ്ദേഹം പറഞ്ഞു. സ്വ​ർ​ണ​ക്ക​ട​ത്ത് മാ​ഫി​യ​യു​ടെ ഇ​ട​പെ​ട​ലാ​ണ് അ​ന്ന​ത്തെ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ ​ദി​ശ​യി​ൽ ഉ​ണ്ടാ​യി​ല്ല.

അ​ർ​ജു​നാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് എ​ന്ന് മാ​ത്ര​മാ​ണ് സി​ബി​ഐ ക​ണ്ടെ​ത്തി​യ​തെന്നും ഉണ്ണി ആരോപിച്ചു.മ​ക​ന്‍റെ മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും സി​ബി​ഐ സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഡ്രൈ​വ​ർ അ​ർ​ജു​ൻ നേ​ര​ത്തെ​യും ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി ആ​യി​രു​ന്നു. കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​മ്മ​ർ​ദം ഉ​ണ്ടാ​യി​രു​ന്നു. സ​ത്യം തെ​ളി​യി​ക്കാ​ൻ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ഉ​ണ്ണി പ​റ​ഞ്ഞു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ജ്വ​ല്ല​റി ഉ​ട​മ​യെ കാ​റി​ടി​ച്ച് വീ​ഴ്ത്തി മൂ​ന്ന​ര കി​ലോ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​യ​ത്. 2018 സെ​പ്റ്റം​ബ​ർ 25നാ​ണ് ബാ​ല​ഭാ​സ്ക​ർ കാ​റ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ 2018 ഒ​ക്ടോ​ബ​ർ 2ന് ​മ​രി​ച്ചു.

Related posts

Leave a Comment