തിരുവനന്തപുരം: ബാലഭാസ്ക്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസാണ് കൊണ്ടുപോയതെന്ന് കടയുടമ. സ്വർണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി കടയിൽ വന്നിട്ടില്ലെന്നും ഇയാളെ തനിക്ക് അറിയില്ലെന്നും കടയുടമ ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ, പ്രകാശ് തന്പി ദൃശ്യങ്ങൾ കൊണ്ടുപോയെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. പുലർച്ചെയാണ് ഇവർ കടയിലെത്തിയത്. കാർ ഓടിച്ചത് ആരാണെന്ന് ശ്രദ്ധിച്ചില്ല. കടയിൽ വന്നത് ബാലഭാസ്ക്കറായിരുന്നെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.