കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശം പുറത്ത്.
ബാചന്ദ്രകുമാർ ദിലീപിന് അയച്ചെന്ന് പറയപ്പെടുന്ന വാട്സ്ആപ്പ് സന്ദേശമാണ് പുറത്തായിരിക്കുന്നത്.
പണം കടംവാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്നാണ് ഓഡീയോയിൽ ആവശ്യപ്പെടുന്നത്.
18 ലക്ഷത്തോളം രൂപ രണ്ട് പേരുടെ പക്കൽനിന്നും കടംവാങ്ങിയിട്ടുണ്ടെന്നും ഇവർ നിരന്തരം ശല്യം ചെയ്യുന്നെന്നും ഓഡീയോയിൽ പറയുന്നു.
കടം നൽകിയ ആളുകളോട് വീഡിയോ കോളിൽ ദിലീപ് സംസാരിക്കണമെന്നും സിനിമ നാലുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും ആവശ്യപ്പെടുന്നു.
2021 ഏപ്രിലിൽ തനിക്ക് ബാലചന്ദ്രകുമാർ അയച്ച ശബ്ദസന്ദേശമാണിതെന്ന് ദിലീപ് കോടതിയിൽ അറിയിച്ചിരുന്നു.