മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച താരങ്ങളെ സംഭാവന ചെയ്ത സംവിധായകനാണ് ബാലചന്ദ്ര മേനേൻ. ആനി, ശോഭന, പാർവതി, കാർത്തിക തുടങ്ങിയ നടിമാരെ ബാലചന്ദ്രമോനോനാണ് വെള്ളിത്തിരയിലെത്തിച്ചത്.
ഇവരെല്ലാം പിന്നീടു മലയാളസിനിമയിലെ മുൻനിര നായികമാരായി മാറുകയായിരുന്നു. ഇപ്പോഴിതാ താൻ കൊണ്ടുവന്ന നായികമാരെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുകയാണ് ബാലചന്ദ്ര മേനോൻ. താൻ നൽകിയ കഥാപാത്രങ്ങൾക്കപ്പുറം സിനിമയിൽ വേറിട്ടൊരു കഥാപാത്രം ചെയ്യാൻ അവർക്കു സാധിച്ചില്ലെന്നാണ് സംവിധായകൻ പറയുന്നത്.
ഏപ്രിൽ പതിനെട്ട് എന്ന സിനിമയിൽ ഞാൻ കണ്ട് ഇഷ്ടപ്പെട്ട ശോഭനയുടെ ഒരു മുഖമുണ്ട്. ആ മുഖത്തിന്റെ മാഗ്നിഫിക്കേഷൻ ആയിരുന്നു നാഗവല്ലിയിൽ കാണാൻ സാധിച്ചത്.
ഞാൻ ചില സമയത്ത് പറയാറുണ്ട്, എന്റെ സിനിമകളിൽ അഭിനയിച്ച ആർട്ടിസ്റ്റുകളിൽ ഞാൻ ഹൈലൈറ് ചെയ്ത ആ ആംഗിളിന്റെ വളർച്ച മാത്രമാണ് ബാക്കി സംവിധായകർ അവരുടെ സിനിമയിൽ ഉപയോഗിച്ചത്.
ഞാൻ കൊണ്ടുവന്ന പാർവതി പിന്നീട് പാവടയും ബ്ലൗസുമിട്ടു ശാലീനഭംഗിയിൽ സിനിമ ചെയ്യുന്നതല്ലാതെ ഞാൻ കൊണ്ടുവന്ന ശൈലിയെ കടത്തിവെട്ടി ഒരു കഥാപാത്രം ചെയ്യാൻ അവർക്ക് സാധിച്ചിട്ടില്ല.
ഏപ്രിൽ പതിനെട്ട് എന്ന സിനിമയുമായി താരതമ്യം ചെയ്യുന്പോൾ ശോഭനയ്ക്ക് കിട്ടിയ വലിയ ഗുണം എന്തെന്നാൽ ഞാൻ ചിത്രത്തിൽ ശോഭനയെ നായികയായി കാസ്റ്റ് ചെയ്യുന്പോൾ അവർ പ്രായം കൊണ്ടും പരിചയം കൊണ്ടുമെല്ലാം അണ്കംഫർട്ടബിളായിരുന്നു.
പക്ഷേ ഫാസിൽ മണിച്ചിത്രത്താഴിൽ ആ കഥാപാത്രം എടുത്തു കൊടുത്തപ്പോൾ വളരെ ശക്തമായ നൃത്തച്ചുവടുകളുള്ള ശോഭനയ്ക്ക് ഒരു ഉന്മേഷം കിട്ടി ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭനയെ ബാലചന്ദ്ര മേനോൻ സിനമയിലെത്തിച്ചത്.
പാർവതി-വിവാഹിതരേ ഇതിലേ ഇതിലേ, കാർത്തിക-മണിച്ചെപ്പ് തുറന്നപ്പോൾ, ആനി-അമ്മയാണെ സത്യം, നന്ദിനി-ഏപ്രിൽ 19 എന്നീ ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഇവർക്ക് ലഭിച്ചത്. -പിജി