ചെങ്ങന്നൂര്‍: നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെതിരേ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകന് പി. ബാലചന്ദ്രകുമാര്‍ (52) അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ 5.45 നായിരുന്നു അന്ത്യം.
വൃക്ക-ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ നവംബര്‍ 11 നാണ് ചെങ്ങന്നൂരിലെ കെഎം ചെറിയാന് ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുന്‍പ് ബൈപ്പാസ് സര്‍ജറിക്കു വിധേയനായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. ഭാര്യ: ഷീല. മകൻ: പങ്കജ് കൃഷ്ണ. സംസ്കാരം പിന്നീട്.
നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷികളിലൊരാളാണു ബാലചന്ദ്രകുമാര്‍. കേസിന്റെ അവസാനഘട്ട വിചാരണ നടക്കുന്നതിനിടെയാണു വിയോഗം.