തന്റെ പത്രപ്രവര്‍ത്തക ജീവിതത്തിനിടെ നടി ശ്രീദേവിയെ അഭിമുഖം ചെയ്യുന്ന ബാലചന്ദ്രമേനോന്റെ ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ കവരുന്നത്.
നടന്, സംവിധായകന്, തിരക്കഥാകൃത്ത്, ഗായകന്, ഗാനരചയിതാവ്, സംഗീത സംവിധായകന് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തിയാണ് ബാലചന്ദ്രമേനോന്.
ചിത്രത്തിലെ മെലിഞ്ഞ്, ചെറുപ്പക്കാരനായ ബാലചന്ദ്രമേനോനെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയുക പ്രയാസമാണ്. നാന ഫിലിം വീക്ക്ലിയുടെ കറസ്പോണ്ടന്റായി ബാലചന്ദ്രമേനോന് പ്രവര്‍ത്തിച്ചിരുന്ന നാളുകളില്‍ എടുത്ത ചിത്രമാണിത്.
ഉത്രാടരാത്രി എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തുകൊണ്ടായിരുന്നു ബാലചന്ദ്രമേനോന്റെ സിനിമാ അരങ്ങേറ്റം. ശോഭന, പാര്‍വതി, കാര്‍ത്തിക, ആനി തുടങ്ങി നിരവധി നായികമാരെ മലയാളസിനിമയില്‍ അവതരിപ്പിച്ച സംവിധായകന് കൂടിയാണ് അദ്ദേഹം.
40 സിനിമകള്‍ സംവിധാനം ചെയ്ത ബാലചന്ദ്രമേനോന് നൂറോളം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
-പിജി