സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ അം​ഗ​മാ​കാ​നോ, നി​ങ്ങ​ളു​ടെ മ​ന്ത്രി​മാ​രി​ൽ നി​ന്ന് കു​നി​ഞ്ഞു​നി​ന്ന് അ​വാ​ർ​ഡും വി​ശി​ഷ്ടാം​ഗ​ത്വ​വും സ്വീ​ക​രി​ക്കാ​നോ ഇ​ന്നോ​ളം വ​ന്നി​ട്ടി​ല്ല: ഇ​നി ഒ​രി​ക്ക​ലും വ​രി​ക​യു​മി​ല്ല​; ബാലചന്ദ്രൻ ചുള്ളിക്കാട്

കൊ​ച്ചി∙ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​ക്കെ​തി​രേ എ​ഴു​ത്തു​കാ​ര​ൻ ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്. സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ‘അ​ന്താ​രാ​ഷ്ട്ര സാ​ഹി​ത്യോ​ത്സ​വ’​ത്തി​ൽ ല​ഭി​ച്ച പ്ര​തി​ഫ​ല​ത്തി​നെ​തി​രേ‌​യാ​ണ് അദ്ദേഹത്തിന്‍റെ വി​മ​ർ​ശ​നം. ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്‍റെ സു​ഹൃ​ത്ത് സി​ഐ​സി​സി ജ​യ​ച​ന്ദ്ര​നാ​ണ് ‌അ​ദ്ദേ​ഹ​ത്തെ ഉ​ദ്ധ​രി​ച്ച് ‌ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്.

ജ​നു​വ​രി മു​പ്പ​താം തീ​യ​തി​യാ​ണ് കേ​ര​ള ജ​ന​ത ത​നി​ക്ക് ന​ൽ​കു​ന്ന വി​ല എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​യ​തെ​ന്ന് ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്. മി​മി​ക്രി​ക്കും പാ​ട്ടി​നു​മാ​ക്കെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ലും ല​ക്ഷ​ക്ക​ണ​ക്കി​ലും പ്ര​തി​ഫ​ലം ന​ൽ​കു​ന്ന മ​ല​യാ​ളി​ക​ളേ, നി​ങ്ങ​ളു​ടെ സാ​ഹി​ത്യ അ​ക്കാ​ദ​മി വ​ഴി എ​നി​ക്കു നി​ങ്ങ​ൾ ക​ൽ​പി​ച്ചി​രി​ക്കു​ന്ന വി​ല 2400 രൂ​പ മാ​ത്ര​മാ​ണെ​ന്നു മ​ന​സി​ലാ​ക്കി​ത്ത​ന്ന​തി​നു ന​ന്ദി എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ അം​ഗ​മാ​കാ​നോ, നി​ങ്ങ​ളു​ടെ മ​ന്ത്രി​മാ​രി​ൽ നി​ന്ന് കു​നി​ഞ്ഞു​നി​ന്ന് അ​വാ​ർ​ഡും വി​ശി​ഷ്ടാം​ഗ​ത്വ​വും സ്വീ​ക​രി​ക്കാ​നോ ഇ​ന്നോ​ളം താ​ൻ വ​ന്നി​ട്ടി​ല്ലെ​ന്നും ഇ​നി ഒ​രി​ക്ക​ലും വ​രി​ക​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം…
കേ​ര​ള​ജ​ന​ത എ​നി​ക്കു ന​ൽ​കു​ന്ന വി​ല എ​ന്താ​ണെ​ന്ന് ശ​രി​ക്കും എ​നി​ക്കു മ​ന​സി​ലാ​യ​ത് ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി മു​പ്പ​താം തീ​യ​തി​യാ​ണ്.(30-01-2024). കേ​ര​ള​ജ​ന​ത​യു​ടെ സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ അ​ന്താ​രാ​ഷ്ട്ര സാ​ഹി​ത്യോ​ൽ​സ​വം. ജ​നു​വ​രി 30 ന് ​രാ​വി​ലെ കു​മാ​ര​നാ​ശാ​ന്‍റെ ക​രു​ണാ​കാ​വ്യ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കാ​ൻ അ​ക്കാ​ദ​മി എ​ന്നെ ക്ഷ​ണി​ച്ചി​രു​ന്നു.

ഞാ​ൻ അ​വി​ടെ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു​ക​യും ആ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ര​ണ്ടു മ​ണി​ക്കൂ​ർ സം​സാ​രി​ക്കു​ക​യും ചെ​യ്തു. അ​ൻ​പ​തു വ​ർ​ഷം ആ​ശാ​ൻ​ക​വി​ത പ​ഠി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ ഫ​ല​മാ​യി എ​ന്‍റെ പ​രി​മി​ത​മാ​യ ബു​ദ്ധി​യാ​ൽ മ​ന​സി​ലാ​ക്കി​യ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​ഞ്ഞ​ത്.

പ്ര​തി​ഫ​ല​മാ​യി എ​നി​ക്കു ന​ൽ​കി​യ​ത് ര​ണ്ടാ​യി​ര​ത്തി​നാ​നൂ​റു രൂ​പ​യാ​ണ്. (2400/-)
എ​റ​ണാ​കു​ള​ത്തു​നി​ന്ന് തൃ​ശൂ​ർ​വ​രെ വാ​സ് ട്രാ​വ​ൽ​സി​ന്റെ ടാ​ക്സി​ക്ക് വെ​യ്റ്റിം​ഗ് ചാ​ർ​ജ്ജും ഡ്റൈ​വ​റു​ടെ ബാ​റ്റ​യു​മ​ട​ക്കം എ​നി​ക്കു ചെ​ല​വാ​യ​ത് മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റു രൂ​പ(3500/-).
3500 രൂ​പ​യി​ൽ 2400 രൂ​പ ക​ഴി​ച്ച് ബാ​ക്കി 1100 രൂ​പ ഞാ​ൻ ന​ൽ​കി​യ​ത് സീ​രി​യ​ലി​ൽ അ​ഭി​ന​യി​ച്ചു ഞാ​ൻ നേ​ടി​യ പ​ണ​ത്തി​ൽ​നി​ന്നാ​ണ്.

പ്ര​ബു​ദ്ധ​രാ​യ മ​ല​യാ​ളി​ക​ളേ,

നി​ങ്ങ​ളു​ടെ സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ അം​ഗ​മാ​കാ​നോ, നി​ങ്ങ​ളു​ടെ മ​ന്ത്രി​മാ​രി​ൽ നി​ന്ന് കു​നി​ഞ്ഞു​നി​ന്ന് അ​വാ​ർ​ഡും വി​ശി​ഷ്ടാം​ഗ​ത്വ​വും സ്വീ​ക​രി​ക്കാ​നോ ഇ​ന്നോ​ളം ഞാ​ൻ വ​ന്നി​ട്ടി​ല്ല. ഒ​രി​ക്ക​ലും വ​രി​ക​യു​മി​ല്ല.

മി​മി​ക്രി​ക്കും പാ​ട്ടി​നും ഒ​ക്കെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ലും ല​ക്ഷ​ക്ക​ണ​ക്കി​ലും പ്ര​തി​ഫ​ലം ന​ൽ​കു​ന്ന മ​ല​യാ​ളി​ക​ളേ, നി​ങ്ങ​ളു​ടെ സാ​ഹി​ത്യ അ​ക്കാ​ദ​മി​വ​ഴി എ​നി​ക്കു നി​ങ്ങ​ൾ ക​ൽ​പി​ച്ചി​രി​ക്കു​ന്ന വി​ല 2400 രൂ​പ മാ​ത്ര​മാ​ണെ​ന്നു മ​ന​സ്സി​ലാ​ക്കി​ത്ത​ന്ന​തി​നു ന​ന്ദി.

ഒ​ര​പേ​ക്ഷ​യു​ണ്ട്. നി​ങ്ങ​ളു​ടെ സാം​സ്കാ​രി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദ​യ​വാ​യി മേ​ലാ​ൽ എ​ന്നെ ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്. എ​ന്‍റെ ആ​യു​സി​ൽ നി​ന്ന് അ​വ​ശേ​ഷി​ക്കു​ന്ന സ​മ​യം പി​ടി​ച്ചു​പ​റി​ക്ക​രു​ത്. എ​നി​ക്ക് വേ​റെ പ​ണി​യു​ണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment