1971 മുതല്‍ 1974 വരെയുള്ള എന്റെ യൂണിവേഴ്സിറ്റി കോളേജ് ജീവിതത്തിനിടയിലാണ് രാഷ്ട്രീയത്തിലെ എന്റെ അജ്ഞാതവാസം തുടങ്ങുന്നതും അവസാനിക്കുന്നതും.
രാഷ്ട്രീയജീവിതത്തില്‍ മനസിന് ഇഷ്ടപ്പെട്ടോ വിരുദ്ധമായിട്ടോ നാം വിധേയരാകേണ്ടി വരുന്ന “മനസാക്ഷിക്കു’ നിരക്കാത്ത ഇടപെടലുകളും എന്റെ വീക്ഷണങ്ങളും തമ്മിലുള്ള പൊരുത്തക്കേടലുകള്‍ കണ്ട് ഖിന്നനായത് കൊണ്ടാവാം ഞാന്‍ ഒരു അകാല വിരാമം സ്വീകരിച്ചത്.
എന്നാല്‍ ആ ചുരുങ്ങിയ നാളുകളില്‍ ഞാന്‍ ശരിക്കും ഒരു രാഷ്ട്രീയക്കാരന്റെ മാനസികാവസ്ഥയിലുള്ള “വീറും വാശിയു’മൊക്കെ സ്വന്തമാക്കി .
മൂന്നാം വര്‍ഷം കോളേജ് യൂണിയന് അധ്യക്ഷനായി വിജയപതാക പാറി പറത്തിയിട്ടാണ് ഞാന്‍ രംഗം വിടുന്നത് …അന്ന് ഞാന്‍ രാഷ്ട്രീയത്തില്‍ കണ്ടു പഠിച്ച “തരികിടകള്‍’ തന്നെയാണ് ഇന്നത്തെ രാഷ്ട്രീയത്തിലും ഞാന്‍ കണ്ടു കൊണ്ടിരിക്കുന്നത്.
-ബാലചന്ദ്രമേനോന്