ജയ്പുർ: സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലകൻ ഭീകരവാദത്തിന്റെ പിതാവായിരുന്നുവെന്ന് വിശേഷിപ്പിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. എട്ടാം ക്ലാസ് സാമൂഹ്യ പാഠ പുസ്തകത്തിലാണ് ബാലഗംഗാധര തിലകനെ “ഫാദർ ഓഫ് ടെററിസം’ എന്ന് വിശേഷിപ്പിച്ചത്.
രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷനുമായി സഹകരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പാഠപുസ്തകത്തിലാണ് വിവാദ പരാമർശം. ഉത്തർപ്രദേശിലെ മഥുരയിലുള്ള ഒരു സ്ഥാപനമാണ് പുസ്തകം അച്ചടിച്ചത്.
18-19 നൂറ്റാണ്ടുകളിലെ ദേശീയ പ്രസ്ഥാനത്തിലെ സംഭവങ്ങൾ എന്ന തലക്കെട്ടിലുള്ള 22-ാം അധ്യായത്തിലെ 267-ാം പേജിലാണ് ബാലഗംഗാധര തിലകനെ ഭീകരവാദത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത്.