കണ്ണൂർ: നികുതി എന്റെ കടമയാണെന്ന ബോധ്യം ഓരോ പൗരനിലും ഉണര്‍ത്തുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍ നടത്താന്‍ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന് കഴിയണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ചരക്കു സേവന നികുതി ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ധനവരുമാനമാണ് ഒരു നാടിന്റെ സമ്പദ്ഘടനയെ ശക്തമാക്കുന്നത്. നികുതിയാണ് അതില്‍ മുഖ്യം. യഥാർഥത്തില്‍ നികുതിനിരക്കും നികുതി ചെക്ക് പോസ്റ്റുകളുമാണ് ഒരു ദേശത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നത്.
ജിഎസ്ടി നികുതി സംവിധാനത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. നികുതി വെട്ടിപ്പ് തടയാന്‍ പരമ്പരാഗതരീതികള്‍ മതിയാകാതെ വന്നിരിക്കുന്നു.
ഈ രംഗത്ത് ശാസ്ത്രീയവും സാങ്കേതിക അടിത്തറയുള്ളതുമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.