തിരുവനന്തപുരം: വിഴിഞ്ഞം സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാതിരുന്നത് തൊണ്ടവേദന മൂലമെന്ന് വിശദീകരണം.
സെമിനാർ ഉദ്ഘാടനം ചെയ്ത ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതിരുന്നത് സംബന്ധിച്ച് വിവാദങ്ങൾ വരുന്നുണ്ടെന്നും എന്നാൽ ആരോഗ്യ കാരണങ്ങളാലാണ് പങ്കെടുക്കാതിരുന്നതെന്നും ബാലഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കാനിരുന്നതാണ്, എന്നാൽ എത്താൻ പ്രായോഗിക ബുദ്ധിമുണ്ടായി. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകണം എന്നും ധനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ആശങ്കകൾ അകറ്റണം, എന്നാൽ സ്പർദ്ധ ഉണ്ടാക്കരുതെന്നും ബാലഗോപാൽ പറഞ്ഞു.
ചുണ്ടിനും കപ്പിനും ഇടയിൽ കാര്യങ്ങൾ എത്തി നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ പ്രശ്നം ഉണ്ടാക്കുന്നത് എന്നായിരുന്നു ധനമന്ത്രിയുടെ ചോദ്യം.