വ​ലി​യ മ​ന​സാ​ണ് നി​ങ്ങ​ൾ​ക്ക്… പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​ടെ ഇ​ട​പെ​ട​ലി​ൽ അ​നാ​ഥ​ന് ആ​ധാ​ർ കാ​ർ​ഡ് ; വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ അ​നു​വ​ധി​ച്ച് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത്; സ​ന്തോ​ഷ​ത്തി​ൽ ബാ​ലാ​ജി​യും

പൂച്ചാ​ക്ക​ൽ: പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ലിൽ അ​നാ​ഥ​ന് ആ​ധാ​റും പെ​ൻ​ഷ​നും ല​ഭി​ച്ചു. സം​ര​ക്ഷ​ണ​ത്തി​ന് ആ​രു​മി​ല്ലാ​തെ പൂ​ച്ചാ​ക്ക​ൽ ടൗ​ണി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ആ​ളാ​ണ് 75 വ​യ​സ് ക​ഴി​ഞ്ഞ ബാ​ലാ​ജി. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ പൂ​ച്ചാ​ക്ക​ൽ യം​ഗ് മെ​ൻ​സ് ലൈ​ബ്ര​റി​യി​ൽ കഴിഞ്ഞുകൂടുന്ന ബാലാജി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ട​ത്തി​ണ്ണ​ക​ളി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്.

ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ന് ആ​ധി​കാ​രി​ക​രേ​ഖ​ക​ളി​ല്ല, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ, സ്കൂ​ൾ രേ​ഖ​ക​ളോ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​രും ഇ​ല്ല. കു​ടും​ബവീ​ട് വി​റ്റ് ബ​ന്ധു​ക്ക​ൾ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​യ​തോ​ടു​കൂ​ടി ബാ​ലാ​ജി ത​നി​ച്ചാ​യി.

ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മി​ല്ലാ​തെ തെ​രു​വി​ൽ അ​ല​ഞ്ഞി​രു​ന്ന ബാ​ലാ​ജി​ക്ക് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റായ കെ.​ഇ. കു​ഞ്ഞുമോ​ന്‍റെ ശ്ര​മ​ഫ​ല​മാ​യാണ് എ​എ​വൈ റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​ർ​കാ​ർ​ഡും ല​ഭ്യ​മാ​യ​ത്. കേ​ര​ള സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി അ​നു​സ​രി​ച്ച് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ത​യാറാ​ക്കി​യ ലി​സ്റ്റി​ൽ 12-ാം വാ​ർ​ഡി​ൽ നി​ന്നും ഉ​ൾ​പ്പെ​ട്ട ബാ​ലാ​ജി​ക്ക് രേ​ഖ​ക​ൾ ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് 2024 ന​വം​മ്പ​ർ മാ​സം മു​ത​ൽ പ​ഞ്ചാ​യ​ത്തി​ൽനി​ന്നു വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​നും അ​നു​വ​ദി​ച്ചു. ബാ​ലാ​ജി​ക്ക് സ്വ​യം​തൊ​ഴി​ൽ പ​ദ്ധ​തി ക​ണ്ടെ​ത്തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ്വ​ന്ത​മാ​യി ഭ​വ​നം എ​ന്ന ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നും ശ്ര​മം ന​ട​ക്കു​ന്നു.

അ​ധി​കാ​രി​ക​ളി​ൽനി​ന്നു റേഷ​ൻ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡും വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​നും ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ബാ​ലാ​ജി. ആ​ദ്യ​ത്തെ പെ​ൻ​ഷ​ൻ 1600 രൂ​പ പൂ​ച്ചാ​ക്ക​ൽ യം​ഗ് മെ​ൻ​സ് ലൈ​ബ്ര​റി ഹാ​ളി​ൽ വാ​ർ​ഡ് അം​ഗ​വും വൈ​സ് പ്ര​സി​ഡ​ന്‍റുമാ​യ കെ.​ഇ. കു​ഞ്ഞു​മോ​ൻ ബാ​ലാ​ജി​ക്ക് കൈ​മാ​റി.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജ​യ​ദേ​വ​ൻ കൂ​ട​യ്ക്ക​ൽ, താ​ലൂ​ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എ​ൻ.​ടി. ഭാ​സ്ക​ര​ൻ, ലൈ​ബ്രറേറി​യ​ൻ ലോ​റ​ൻ​സ് പെ​രി​ങ്ങ​ല​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment