കൊട്ടാരക്കര: മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ വിൽപത്രം വീണ്ടും വിവാദത്തിലേക്ക് .വിൽപത്ര പ്രകാരമുള്ള വസ്തുക്കൾ പോക്കുവരവു ചെയ്യരുതെന്നാവശ്യപ്പെട് മൂത്ത മകൾ ഉഷാ മോഹൻദാസ് കൊട്ടാരക്കര കോടതിയിൽ കേസു നൽകി.
വസ്തുക്കൾ പോക്ക് വരവു ചെയ്ത് കിട്ടുന്നതിനായി മറ്റു മക്കളായ ബിന്ദു ബാലകൃഷ്ണനും കെ.ബി.ഗണേഷ് കുമാർ എംഎൽഎയും കൊട്ടാരക്കര തഹസീൽദാർക്ക് അപേക്ഷ നൽകിയിരുന്നു.
ഇന്നലെ ഇതിന്റെ ഹിയറിംഗ് ഭൂരേഖാ തഹസീൽദാരുടെ ഓഫീസിൻ നടന്നു.പോക്ക് വരവു ചെയ്യുന്നതിന് ഉഷാ മോഹൻദാസിന്റെ അഭിഭാഷകൻ തടസവാദമുന്നയിക്കുകയുണ്ടായി.തുടർന്ന് രേഖകൾ ഹാജരാക്കാൻ ഉഷാ മോഹൻദാസിന് 10 ദിവസത്തെ സമയം തഹസീൽദാർ അനുവദിച്ചു.
ഹിയറിംഗിന് ഉഷാ മോഹൻദാസിന്റെ അഭിഭാഷകരാണ് ഹാജരായത്.ഗണേഷ് കുമാർ എം.എൽ.എ നേരിട്ട് ഹിയറിംഗിന് എത്തിയിരുന്നു.വിൽപത്ര സാക്ഷികളായ കെ.പ്രഭാകരൻ നായരും മധുസൂദനൻ നായരും ഹിയറിംഗിൽ പങ്കെടുത്തു.
ഹിയ റിഗിന് ശേഷമാണ് ഉഷാ മോഹൻദാസ് കേസ് ഫയൽ ചെയ്തത്.പോക്കുവരവു സംബന്ധിച്ച് പുനലൂർ താലൂക്ക് ഓഫീസിൽ ഇന്ന് ഹിയറിംഗ് നടക്കും.
കോടികളുടെ സ്വത്താണ് ബാലകൃഷ്ണപിള്ളക്കുണ്ടായിരുന്നത്.ഇതിൽ സ്കൂളുകളും ട്രെയിനിംഗ് കോളേജുകളും വീടുകളും റബർ തോട്ടങ്ങളും ഉൾപ്പെടും.
മരിക്കുന്നതിനു മുൻപ് ബാലകൃഷ്ണപിള്ള തയാറാക്കി സൂക്ഷിച്ചിരുന്ന വിൽപത്രം വ്യാജമാണെന്നാണ് ഉഷാ മോഹൻദാസ് ആരോപിക്കുന്നത്.