കോഴിക്കോട്: എന്‍ജിഒ അസോസിയേഷന് കോഴിക്കോട് മുന്‍ ജില്ല പ്രസിഡന്റും ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് മാനന്തവാടി താലൂക്ക് പ്രസിഡന്റുമായ എന്‍.പി.ബാലകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തി.
കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സമീപത്ത് ചാലിയം പുളിമുട്ട് ഭാഗത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രിയില്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല.
ഇന്ന് രാവിലെയാണ് ഫറോക്ക് പഴയ പാലത്തിന് മുകളില്‍ ബാലകൃഷ്ണന്റെ ബൈക്കും മാസ്കും ചെരിപ്പും കണ്ടെത്തിയതെന്ന് ബേപ്പൂര്‍ പോലീസ് അറിയിച്ചു.
അതിനിടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് ബേപ്പൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
കോവിഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
മാനന്തവാടി എംഇഒ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ടായ ബാലകൃഷ്ണന് കോഴിക്കോട് കുണ്ടായിതോട് സ്വദേശിയാണ്.