ഏ.ജെ.വിൻസൻ
കാഞ്ഞാണി: ഒരു ലിറ്റർ വെള്ളത്തിന് വെറും അഞ്ച് രൂപ. കുപ്പിയോ പാത്രമോ കൊണ്ടുവരണം. പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കിയാൽ അത്രയും പ്രകൃതിക്ക് ഗുണമാകും. കാഞ്ഞാണി സെന്ററിലെ തണ്ടേയ്ക്കൽ സ്റ്റോഴ്സിലാണ് ഒരാഴ്ചയായി 5 രൂപക്ക് ഒരു ലിറ്റർ വെള്ളം നല്കുന്നത്.എന്നാലും ലാഭമാണെന്ന് ഉടമ ബാലകൃഷ്ണൻ.
ഒരു ലിറ്റർ വെള്ളത്തിന് 20 രൂപയും 12 രൂപയുമെല്ലാം വില്പന വിലയെ ചൊല്ലി തർക്കം പൊടിപൊടിക്കുന്പോഴാണ് ബാലകൃഷ്ണന്റെ ഈ കുടിവെള്ള വില്പന. കുടിവെള്ളക്കന്പനിക്കാരിൽ നിന്ന് 20 ലിറ്റർ വെള്ളത്തിന്റെ ഒരു കാൻ വാങ്ങാൻ 50 രൂപ.
ഒരു ലിറ്ററിന് ശരാശരി 2.50. ഒരു ലിറ്റർ വെള്ളം 5 രൂപയ്ക്ക് നല്കിയാലും 2.50 ലാഭം കിട്ടുമെന്ന് ബാലകൃഷ്ണൻ. ഇനി സീൽ ചെയ്ത ഒരു ലിറ്റർ കുപ്പിവെള്ളവും കന്പനി വിലയായ 20 രൂപക്ക് തന്നെ ബാലകൃഷ്ണൻ നല്കും.