കൊല്ലം: വനിതാ മതിലിനെതിരേ പ്രമേയം പാസാക്കിയ എൻഎസ്എസിനെതിരേ രൂക്ഷ വിമർശനവുമായി കേരള കോണ്‍ഗ്രസ്-ബി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള രംഗത്ത്. വനിതാ മതിലിനെ വർഗീയ മതിലെന്ന് വിളിക്കുന്നവർക്കാണ് വർഗീയതയെന്നും എൻഎസ്എസിന്‍റെ പ്രമേയത്തിന്‍റെ സത്യം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമേയം അവതരിപ്പിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എൻഎസ്എസുമായി താൻ അകൽച്ചയിൽ അല്ല. ജാതി വിവേചനത്തിനെതിരേയാണ് വനിതാ മതിലെന്നും ജനം ഇത് ഏറ്റെടുക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.