രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2002-ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.
ഈ ചിത്രത്തില്‍ പൃഥ്വിരാജ്, നവ്യ നായര്‍, രേവതി, കവിയൂര്‍ പൊന്നമ്മ, ജഗതി ശ്രീകുമാർ, ഇന്നസെന്റ് സിദ്ധിഖ് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
എന്നാല്‍ യഥാര്‍ഥത്തില്‍ നവ്യ നായര്‍ അല്ലായിരുന്നു നന്ദനത്തിലേക്ക് രഞ്ജിത്തിന്റെ ആദ്യ ചോയ്സ്.
സംവൃത സുനിലിനെ പൃഥ്വിരാജിന്റെ നായികയാക്കാനാണ് രഞ്ജിത്ത് ആദ്യം തീരുമാനിച്ചത്. ഇക്കാര്യം ഒരിക്കൽ സംവൃത തന്നെ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.
സംവിധായകന് രഞ്ജിത്ത് ചേട്ടന് ഞങ്ങളുടെ കുടുംബസുഹൃത്ത് ആണ്. അങ്ങനെ എനിക്ക് നന്ദനം സിനിമയുടെ ക്ഷണം രഞ്ജിത്തേട്ടത്തില്‍ നിന്നുണ്ടായിരുന്നു.
എന്നാല്‍ ആ സമയത്ത് ഞാന്‍ പത്താം ക്ലാസില്‍ ആയിരുന്നു. അത് കൊണ്ട് തന്നെ വീട്ടുകാര്‍ ആ സമയത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോകാന്‍ സമ്മതിച്ചില്ല.
അങ്ങനെയാണ് നന്ദനത്തില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ പോയത്- സംവൃത പറഞ്ഞു.
അതിനുശേഷം രഞ്ജിത്ത് ചേട്ടൻ തന്നെ മറ്റൊരു സിനിമയിലേക്കും വിളിച്ചിരുന്നുവെങ്കിലും ചില കാരണങ്ങളാല്‍ ആ ചിത്രത്തിലും അഭിനയിക്കാന്‍ സാധിച്ചില്ലെന്ന് സംവൃത പറയുന്നു.
പിന്നീട് ലാല്‍ജോസ് ചിത്രം രസികനില്‍ ദിലീപിന്റെ നായികയായാണ് സംവൃത സുനില്‍ അരങ്ങേറിയത്. -പിജി