ചെന്നൈ: കര്‍ണാടക സംഗീതജ്ഞന്‍ ഡോ. എം. ബാലമുരളീകൃഷ്ണ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. പത്മശ്രീ, പത്മഭൂഷന്‍, പത്മവിഭൂഷന്‍ എന്നീ പുരസ്കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മികച്ച പിന്നണിഗായകനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന ബാലമുരളീകൃഷ്ണ പുല്ലാങ്കുഴല്‍, വീണ, മൃദംഗം, വയോള, വയലിന്‍ തുടങ്ങി എട്ടോളം സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
ഡോ. ബാലമുരളീകൃഷ്ണ അന്തരിച്ചു; വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം
