കോയന്പത്തൂർ: നാലുവയസുകാരനെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തഞ്ചാവൂർ മഹാലക്ഷ്മി (24)യെയാണ് ശിക്ഷിച്ചത്. 2012-ൽ പല്ലടം നർണാപുരം ഗോപിനാഥിന്റെ മകൻ ബാലമുരുകനെ (നാല്) മരിച്ചനിലയിൽ മഹാലക്ഷ്മിയുടെ വീട്ടിൽനിന്നും കണ്ടെത്തുകയായിരുന്നു.
ഇതേതുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ ഗോപിനാഥും മഹാലക്ഷ്മിയും തമ്മിൽ പ്രണയത്തിലായിരുന്നു.
എന്നാൽ മഹാലക്ഷ്മിയെ വിവാഹം ചെയ്യാൻ ഗോപിനാഥ് വിസമ്മതിച്ചതിൽ കുപിതയായ മഹാലക്ഷ്മി വീടിനു വെളിയിൽ കളിച്ചിരുന്ന ബാലമുരുകനെ വീട്ടിലേക്കു വിളിച്ചു വെള്ളത്തിൽമുക്കി ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.
കേസ് അന്വേഷിച്ച പോലീസ് മഹാലക്ഷ്മിയെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. അന്വേഷിച്ച ജില്ലാ ജഡ്ജി അല്ലി മഹാലക്ഷ്മിയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു.