നാദാപുരം: കണ്ടിവാതുക്കല്‍ അഭയഗിരി ആദിവാസി കോളനിയിലെ കാടിന്റെ മക്കള്‍ക്ക് പഠനോപകരണങ്ങളുമയി ബാലന് അമ്പാടിയെത്തിയത് സ്കൂളിനെ ആഹ്ലാദത്തിലാഴ്ത്തി.
കണ്ണവം വന മേഖലയോട് ചേര്‍ന്നുകിടക്കുന്ന കുടിയേറ്റ ജനതയുടെ നാടായ കണ്ടിവാതുക്കല്‍ ഗവ. വെല്‍ഫെയര്‍ എല്‍പി സ്കൂളിലാണ് വിദ്യാര്‍ഥികള്‍ക്ക് ബാഗും വര്‍ണ്ണക്കുടകളും പുസ്തകങ്ങളുമായി സാമൂഹിക പ്രവര്ത്തകന് ബാലന് അമ്പാടിയെത്തിയത്.
ആദിവാസി ഊരില്‍ നിന്നടക്കം പന്ത്രണ്ട് വിദ്യാര്‍ഥികള്‍ മാത്രമാണ് ഇവിടെ നിലവിലുള്ളത്. ഇത്തവണ അധ്യാപകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ മൂന്ന് കുട്ടികള്‍ ഒന്നാം തരത്തില്‍ പ്രവേശനത്തിനെത്തി.മേഖലയുടെ അടിസ്ഥാനപമായ പോരായ്മകളാണ് ഈ വിദ്യാലയത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമായത്. പ്രവേശനോത്സവം ഉദ്ഘാടനം മാക്കൂല്‍ കേളപ്പന് നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് വിജയന് കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുെട വിതരണം പ്രധാനാധ്യാപകന് വി.കെ. പ്രദീപന് നിര്‍വഹിച്ചു. കുട്ടികൃഷണന് നാരായണ നഗരം, സജീവ് മന്തരത്തൂര്‍, വസന്തകുമാര്‍, ഷീജ ജോണ്‍, വിജയന് കിഴക്കേക്കര, സീത എന്നിവര്‍ പ്രസംഗിച്ചു.