ബാ​ല​ൻ ദി ​ഓ​ർ നേ​ട്ടം എട്ടാമതും സ്വന്തമാക്കി ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി

പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ള​റി​നു​ള്ള ബാ​ല​ൻ ദി ​ഓ​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി. അ​ർ​ജ​ന്‍റൈ​ൻ താ​ര​ത്തി​ന്‍റെ എ​ട്ടാം ബാ​ല​ൻ ദി ​ഓ​ർ പു​ര​സ്കാ​ര​മാ​ണി​ത്. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ നോ​ർ​വീ​ജി​യ​ൻ താ​രം എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​നെ മ​റി​ക​ട​ന്നാ​ണ് മെ​സി​യു​ടെ ച​രി​ത്ര നേ​ട്ടം.

2022 ഫി​ഫ ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ മെ​സി അ​ർ​ജ​ന്‍റീ​ന​യെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും നേ​ട്ട​മാ​യി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ 41 ഗോ​ളു​ക​ളും 26 അ​സി​സ്റ്റു​ക​ളു​മാ​ണ് മെ​സി നേ​ടി​യ​ത്.

2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാ​ല​ൻ ദി ​ഓ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പി​എ​സ്ജി​യു​ടെ താ​ര​മാ​യി​രു​ന്ന മെ​സി, 2023 ജൂ​ലൈ 15 മു​ത​ൽ മേ​ജ​ർ ലീ​ഗ് സോ​ക്ക​ർ ക്ല​ബ്ബാ​യ ഇ​ന്‍റ​ർ മ​യാ​മി​യി​ലാ​ണ്.

യാ​ഷി​ൻ ട്രോ​ഫി എ​മി മാ​ർ​ട്ടി​ന​സി​ന്
മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്ക് ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​യ ലെ​വ് യാ​ഷി​ൻ ട്രോ​ഫി അ​ർ​ജ​ന്‍റീ​ന ഗോ​ൾ കീ​പ്പ​ർ എ​മി​ലി​യാ​നോ മാ​ർ​ട്ടി​ന​സ് സ്വ​ന്ത​മാ​ക്കി. അ​ർ​ജ​ന്‍റീ​ന​ക്കാ​യി ലോ​ക​ക​പ്പി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നാ​ണ് പു​ര​സ്കാ​രം. നേ​ര​ത്തെ ഫി​ഫ പു​ര​സ്കാ​ര​ത്തി​ലും എ​മി മാ​ർ​ട്ടി​ന​സ് മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

കോ​പ്പ ട്രോ​ഫി ജൂ​ഡ് ബെ​ല്ലിം​ഗ്ഹാ​മി​ന്
മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള കോ​പ്പ ട്രോ​ഫി പു​ര​സ്കാ​രം ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം സ്വ​ന്ത​മാ​ക്കി. ബാ​ഴ്സ​ലോ​ണ താ​ര​ങ്ങ​ളാ​യ ഗാ​വി, പെ​ഡ്രി, ബ​യേ​ണ്‍ താ​രം മു​സി​യാ​ല എ​ന്നി​വ​രെ എ​ല്ലാം മ​റി​ക​ട​ന്നാ​ണ് ജൂ​ഡ് ഈ ​പു​ര​സ്കാ​രം നേ​ടി​യ​ത്.

വ​നി​ത താ​ര​ത്തി​നു​ള്ള ബാ​ല​ൻ ദി ​ഓ​ർ ഐ​റ്റാ​ന ബോ​ണ്‍​മാ​റ്റി​ക്ക്
മി​ക​ച്ച വ​നി​ത താ​ര​ത്തി​നു​ള്ള ബാ​ല​ൻ ദി ​ഓ​ർ സ്പെ​യി​ന്‍റെ ഐ​റ്റാ​ന ബോ​ണ്‍​മാ​റ്റി സ്വ​ന്ത​മാ​ക്കി. ബാ​ഴ്സ​ലോ​ണ​യി​ലെ പ്ര​ക​ട​ന​വും സ്പെ​യി​നൊ​പ്പം ലോ​ക​ക​പ്പ് നേ​ടി​യ​തു​മാ​ണ് ഐ​റ്റാ​ന​യെ ബാ​ല​ൻ ദി ​ഓ​ർ തി​ള​ക്ക​ത്തി​ലെ​ത്തി​ച്ച​ത്.

ഗെ​ർ​ഡ് മു​ള്ള​ർ ട്രോ​ഫി ഹാ​ല​ണ്ടി​ന്
മി​ക​ച്ച താ​ര​ത്തി​നു​ള്ള പോ​രാ​ട്ട​ത്തി​ൽ ല​യ​ണ​ൽ മെ​സി​ക്കു പി​ന്നി​ലാ​യി​പ്പോ​യെ​ങ്കി​ലും ടോ​പ്സ്കോ​റ​ർ​ക്കു​ള്ള ഗെ​ർ​ഡ് മു​ള്ള​ർ ട്രോ​ഫി സ്വ​ന്ത​മാ​ക്കി യു​വ​താ​രം എ​ർ​ലിം​ഗ് ഹാ​ല​ണ്ട്. ഫ്ര​ഞ്ച് സൂ​പ്പ​ർ​താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യെ നേ​രി​യ വ്യ​ത്യാ​സ​ത്തി​ൽ മ​റി​ക​ട​ന്നാ​ണ് ഈ 23-ാ​കാ​ര​ന്‍റെ നേ​ട്ടം.

2022ലെ ​സ​മ്മ​ർ വി​ൻ​ഡോ​യി​ൽ ജ​ർ​മ​ൻ ക്ല​ബ് ബൊ​റൂ​സി​യ ഡോ​ർ​ട്ടു​മു​ണ്ടി​ൽ നി​ന്ന് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യി​ലെ​ത്തി​യ ഹാ​ല​ണ്ട് റി​ക്കാ​ർ​ഡ് ഗോ​ൾ നേ​ട്ട​മാ​ണ് പ്രീ​മി​യ​ർ ലീ​ഗി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.

പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ത്രം 36ഉം ​എ​ല്ലാ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ നി​ന്നു​മാ​യി 53 മ​ത്സ​ര​ങ്ങ​ളി​ൽ 52 ഗോ​ളു​ക​ളും നേ​ടാ​നാ​യ​താ​ണ് ഹാ​ല​ണ്ടി​നെ നേ​ട്ട​ത്തി​ലെ​ത്തി​ച്ച​ത്.

മി​ക​ച്ച പു​രു​ഷ ടീ​മി​നു​ള്ള പു​ര​സ്കാ​രം മാ​ഞ്ച​സ്റ്റ​ർ സി​റ്റി സ്വ​ന്ത​മാ​ക്കി. മി​ക​ച്ച വ​നി​ത ക്ല​ബി​നു​ള്ള പു​ര​സ്കാ​രം എ​ഫ്സി ബാ​ഴ്സ​ലോ​ണ നേ​ടി.

 

Related posts

Leave a Comment