കോഴിക്കോട്: കേരളത്തിന്റെ സാംസ്കാരിക വകുപ്പ് ഭരിക്കുന്നത് സംസ്കാരശൂന്യനായ മന്ത്രിയെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു. സാംസ്കാരിക മന്ത്രിയെന്ന നിലയിൽ തുടരാൻ ബാലന് അർഹതയില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. നേരത്തെയും കേരളത്തിലെ ദളിതരെയും ആദിവാസികളെയും പരിഹസിച്ച ബാലൻ വകുപ്പ് ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരനെ തീവ്രവാദിയെന്ന് മുദ്രകുത്തുന്നവർക്ക് എന്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നും പ്രകാശ് ബാബു ചോദിക്കുന്നു. അസഹിഷ്ണുതയുടെ ഏറ്റവും ഉത്തമ ഉദാഹരണമാണ് മന്ത്രി എ.കെ. ബാലൻ എന്നും പ്രകാശ് ബാബു കുറ്റപ്പെടുത്തി.