തൃശൂര്‍: തൃശൂരില്‍ നിന്നും ആലുവയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരനോട് ടിക്കറ്റിന്റെ ബാക്കി പൈസ പൊന്നാനി ഡിപ്പോയില്‍ നിന്ന് വാങ്ങിക്കോളാന്‍ കണ്ടക്ടറുടെ നിര്‍ദ്ദേശം. ഇതെത്തുടര്‍ന്ന് യാത്രക്കാരന് പോലീസില്‍ പരാതി നല്കി.തൃശൂരിലെ പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫിനോടാണ് ടിക്കറ്റിന്റെ ബാക്കിതുക പൊന്നാനിയില്‍ വന്ന് വാങ്ങിക്കാന്‍ കണ്ടക്ടര്‍ പറഞ്ഞത്.
തൃശൂരില്‍ നിന്നും ആലുവയിലേക്ക് പോകാനായി പൊന്നാനി-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസില്‍ കയറിയ ജോസഫ് 500 രൂപയാണ് നല്‍കിയത്. ബാക്കി നല്‍കേണ്ട 446 രൂപ പിന്നീട് തരാമെന്ന് ആദ്യം പറയുകയും എന്നാല്‍ ആലുവയെത്തിയപ്പോള് ടിക്കറ്റിന്റെ പുറത്ത് കുറിച്ചിട്ട് ഇത് പൊന്നാനി ഡിപ്പോയില്‍ നിന്നും വാങ്ങണമെന്നും കണ്ടക്ടര്‍ പറയുകയായിരുന്നുവത്രെ. തുടര്‍ന്ന് പി.ഡി.ജോസഫ് തൃശൂര്‍ ട്രാഫിക് എസഐക്ക് പരാതി നല്കി.