വിവാഹമോചനത്തിനു ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ ബാല. നല്ല ആലോചനകൾ വരുന്നുണ്ടെന്നും ഇപ്പോഴും വിവാഹ ജീവിതത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിംഗിന്റെ തിരക്കുകളില്‍ നിന്നു തിരിച്ച് വരുമ്പോള്‍ വീട്ടില്‍ സ്നേഹം നിറഞ്ഞ് നില്‍ക്കണം. കഴിക്കാന്‍ ഭക്ഷണം കിട്ടിയില്ലെങ്കിലും സ്നേഹവും സമാധാനവും മാത്രം മതിയെന്നും താരം പറഞ്ഞു.
“ഇപ്പോഴും വിവാഹ ജീവിതത്തിലുള്ള വിശ്വാസമൊന്നും പോയിട്ടില്ല. പക്ഷേ പേടിയുണ്ട്. എല്ലാം ദൈവത്തിന്റെ കൈയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.
ഇനിയും വിവാഹത്തക്കുറിച്ച് ഒരു ചിന്ത ഉണ്ടായാല്‍ അതെന്തായാലും നിങ്ങളെ എല്ലാവരെയും അറിയിച്ചിട്ടേ ചെയ്യുകയുള്ളു. അന്തസായി തന്നെ വിവാഹം നടത്തും.’- ബാല പറയുന്നു